• HOME
  • »
  • NEWS
  • »
  • film
  • »
  • Mohanlal and Lijo Jose | പുതിയ സിനിമയുടെ സന്തോഷവുമായി മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും

Mohanlal and Lijo Jose | പുതിയ സിനിമയുടെ സന്തോഷവുമായി മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും

Lijo Jose Pellissery is happy to collaborate with Mohanlal for his upcoming project | മോഹൻലാൽ, ഷിബു ബേബി ജോൺ, മറ്റു അണിയറക്കാർ എന്നിവർക്കൊപ്പമുള്ള ചിത്രവും ചേർത്താണ് പോസ്റ്റ്

ലിജോ ജോസ്, മോഹൻലാൽ

ലിജോ ജോസ്, മോഹൻലാൽ

  • Share this:
പുതിയ ചിത്രത്തിൽ മോഹൻലാലുമായി (Mohanlal) സഹകരിക്കുന്നതിൽ സന്തോഷമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി (director Lijo Jose Pellissery). 'മേരി ആൻഡ് ജോൺ ക്രീയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ലാലേട്ടൻ സിനിമയാണ് അടുത്തതായി സംവിധാനം ചെയ്യുന്നത് എന്ന സന്തോഷ വർത്തമാനം അറിയിച്ചുകൊള്ളട്ടെ. എല്ലാവർക്കും സ്നേഹം. സന്തോഷം. സമാധാനം,' ലിജോ ജോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മോഹൻലാൽ, ഷിബു ബേബി ജോൺ, മറ്റു അണിയറക്കാർ എന്നിവർക്കൊപ്പമുള്ള ചിത്രവും ചേർത്താണ് പോസ്റ്റ്.



പുതിയ സിനിമയുടെ വിശേഷം മോഹൻലാൽ തന്റെ ഔദ്യോഗിക ഹാന്ഡിലിൽ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.



മമ്മൂട്ടിയെ നായകനാക്കി 'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമയ്ക്ക് പിന്നാലെയാണ് ലിജോ മോഹൻലാലിനെ വച്ചൊരു സിനിമ എടുക്കുന്നത്. 'നൻപകൽ നേരത്ത് മയക്കം' ഉടൻ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ്.

ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ബിഗ് ബജറ്റ് പിരീഡ് ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ ഗുസ്തി താരമായാണ് മോഹൻലാൽ എത്തുന്നത് എന്നും ഈ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, മോഹൻലാൽ എലോണിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൊവിഡ് 19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം ഡിജിറ്റൽ റിലീസ് ആയിരിക്കും എന്നായിരുന്നു പ്രഖ്യാപനം.

Summary: It's a done deal. Mohanlal and Lijo Jose Pellissery both posted on their individual social media accounts announcing their upcoming collaboration on a film. Sharing the pleasure of associating with Lijo, Mohanlal wrote on his Twitter account as follows: 'I'm delighted to announce that my next project will be with one of the most exciting and immensely talented directors in Indian cinema - Lijo Jose Pellissery. The project will be produced by John and Mary Creative, Max Labs and Century Films'
Published by:user_57
First published: