'ആത്മീയതയുടെ $@^%ട'; ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ചുരുളിയുടെ ട്രയിലർ എത്തി

പതിനെട്ടു കഴിഞ്ഞവർക്ക് (18+) എന്ന അറിയിപ്പോടെയാണ് ട്രയിലർ ആരംഭിക്കുന്നത് തന്നെ.

News18 Malayalam | news18
Updated: July 1, 2020, 7:21 PM IST
'ആത്മീയതയുടെ $@^%ട'; ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ചുരുളിയുടെ ട്രയിലർ എത്തി
ട്രയിലറിൽ നിന്ന്
  • News18
  • Last Updated: July 1, 2020, 7:21 PM IST
  • Share this:
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തു. 'ചുരുളി' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രയിലർ ആണ് റിലീസ് ചെയ്തത്. ജല്ലിക്കെട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചുരുളി.

ട്രയിലറിൽ തന്നെ മനോഹരമായ കൊടുങ്കാടാണ് പ്രേക്ഷകർക്ക് മുമ്പിൽ ലിജോ എത്തിച്ചിരിക്കുന്നത്. പതിനെട്ടു കഴിഞ്ഞവർക്ക് (18+) എന്ന അറിയിപ്പോടെയാണ് ട്രയിലർ ആരംഭിക്കുന്നത് തന്നെ. ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്. ജാഫർ ഇടുക്കി, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ്. ഹരീഷ് ആണ്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം‍. ജല്ലിക്കെട്ടിന് സൗണ്ട് ഡിസൈൻ നൽകിയ രംഗനാഥ് രവി തന്നെയാണ് ഈ ചിത്രത്തിന്റെയും സൗണ്ട് ഡിസൈൻ. ദീപു ജോസഫ് ആണ് എഡിറ്റിംഗ്.

ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദ് ജോസും ചേർന്നാണ് നിർമാണം.
First published: July 1, 2020, 7:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading