ജല്ലിക്കട്ടിലെ 'ജീ, ജീ' ഇദ്ദേഹത്തെ ഉദ്ദേശിച്ചായിരുന്നോ?

Lijo Jose Pellissery shares a trivia from Jallikattu | ആ 'വെളിപ്പെടുത്തലുമായി' സംവിധായകൻ

news18-malayalam
Updated: October 8, 2019, 9:07 PM IST
ജല്ലിക്കട്ടിലെ 'ജീ, ജീ' ഇദ്ദേഹത്തെ ഉദ്ദേശിച്ചായിരുന്നോ?
ഷൂട്ടിംഗ് വേളയിൽ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ഗിരീഷ് ഗംഗാധരൻ
  • Share this:
ജല്ലിക്കട്ട് ചിത്രത്തിന്റെ ആവേശം പകരുന്ന പശ്ചാത്തല സംഗീതമാണ് 'ജീ, ജീ, ജീ' എന്ന കോറസ്. വാദ്യോപകരണങ്ങൾ അകമ്പടി തീർത്ത ഫ്രയിമുകൾ കണ്ടു പരിചയിച്ച പ്രേക്ഷകന് നവീന അനുഭവമായിരുന്നു ജീ ജീ ജീ. ചിത്രം ടൊറന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം കഴിഞ്ഞത് മുതൽ 'ജീ, ജീ, ജീ' ശ്രദ്ധേയമാവുകയായിരുന്നു. എന്നാൽ സിനിമ പ്രേക്ഷക സമക്ഷം എത്തിയ ശേഷം 'ജീ, ജീ,ജീ' ക്ക് രസകരമായ ഒരു വ്യാഖ്യാനം നൽകുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

ജല്ലിക്കട്ടിന്റെ ചിത്രീകരണത്തിൽ തിളങ്ങി നിന്നതു ഇതിലെ ദൃശ്യ മികവാണ്. ഓരോ ചെറു കോണിൽ പോലും ഗിരീഷ് ഗംഗാധരന്റെ ക്യാമറ കടന്ന് ചെന്നിരുന്നു. കിണറ്റിൽ വീണ പോത്ത് കിണറ്റിനുള്ളിൽ നിന്നും മുകളിലേക്ക് നോക്കുന്ന ഷോട്ട്, നാട്ടുകാർ കൂടി നിന്ന് അവരവരുടേതായ പന്തങ്ങളിലേക്ക് തീ പടർത്തുന്ന ഏരിയൽ ഷോട്ട്, പോത്തിനെ മെരുക്കുന്നതിനിടയിൽ പെയ്യുന്ന മഴക്കിടെ ജീവൻ നഷ്‌ടപ്പെടുന്ന ആളിനെയും ചെളിയിൽ പുതഞ്ഞ പരിസരത്തെയും പല അർത്ഥതലങ്ങളിലെക്ക് എത്തിക്കുന്ന ഷോട്ടുകൾ, ക്ളൈമാക്സിനോടടുക്കുമ്പോൾ ഉള്ള മനുഷ്യ മതിൽ എന്നിവ കണ്ട ശേഷം ഗിരീഷ് എന്ന ക്യാമറമാനെ അൽപ്പം അമ്പരപ്പോടെ മാത്രമേ ആർക്കും കാണാനായുള്ളൂ.

ഫ്രയിമുകളുടെ പിറകെ ഓടുന്ന ഗിരീഷ് അടുത്ത ഒളിമ്പിക്സിൽ എത്തുമെന്ന് വരെ സോഷ്യൽ മീഡിയ ട്രോളുകൾ ഉണ്ടായി. ഗിരീഷ് ഗംഗാധരന്റെ ചുരുക്കരൂപമായ 'ജീ,ജീ' ആണ് അതെന്നാണ് ലിജോ പോസ്റ്റ് ചെയ്യുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് കാർഡിൽ കാണുന്നത്. 'അവൻ പറന്നെടാ' എന്ന ഡിസ്‌ക്രിപ്‌ഷനോട് കൂടി സൂപ്പർമാനായി പറക്കുന്ന ഗിരീഷ് ഗംഗാധരനെയാണ് ഈ പോസ്റ്റിൽ കാണാൻ ആവുന്നത്. 
View this post on Instagram
 

GG for Girish Gangadharan 😎


A post shared by lijo jose pellissery (@lijo_lebowski) on


First published: October 8, 2019, 9:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading