• HOME
  • »
  • NEWS
  • »
  • film
  • »
  • വീണ്ടും ആന്റണി വർഗീസിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി; ജല്ലിക്കെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

വീണ്ടും ആന്റണി വർഗീസിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി; ജല്ലിക്കെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഹരീഷിൻറെ മാവോയിസ്റ്റ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

jallikkettu

jallikkettu

  • Last Updated :
  • Share this:
    തിരുവനന്തപുരം: ആന്റണി വർഗീസിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ജല്ലിക്കെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. മീശ എന്ന വിവാദ നോവലിലൂടെ ശ്രദ്ധേയനായ എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

    also read: 'പൊറിഞ്ചു മറിയം ജോസ്': പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

    ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലിൽ ഒഫിഷ്യൽ സ്ക്രീനിംഗിന് അർഹമായ ചിത്രമാണ് ഇത്. ഹരീഷിൻറെ മാവോയിസ്റ്റ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

    പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസിന്റെ സിനിമാ അരങ്ങേറ്റം.ആന്റണിയെ കൂടാതെ ചെമ്പൻ വിനോദ്, സാബു മോൻ എന്നിവരും ‌ചിത്രത്തിലുണ്ട്.

    ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒ. തോമസ് പണിക്കരാണ് നിര്‍മ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിലെത്തും.
    First published: