• HOME
  • »
  • NEWS
  • »
  • film
  • »
  • Diwali release | തിയേറ്ററിൽ ദീപാവലി കൊഴുക്കും; റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ ഇവ

Diwali release | തിയേറ്ററിൽ ദീപാവലി കൊഴുക്കും; റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ ഇവ

മലയാളത്തിൽ നിന്നും മോഹൻലാലിൻറെ 'മോൺസ്റ്റർ', നിവിൻ പോളിയുടെ 'പടവെട്ട്‌' സിനിമകൾ ബിഗ് സ്‌ക്രീനിൽ കാണാം

ദീപാവലി ചിത്രങ്ങൾ

ദീപാവലി ചിത്രങ്ങൾ

  • Share this:
ദീപാവലി റിലീസിന് (Deepavali release) തിയേറ്ററുകളിൽ പൊടിപൂരം പ്രതീക്ഷിക്കാം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ഒക്ടോബർ മൂന്നാം വാരത്തിലും അവസാന വാരത്തിലുമായി സ്‌ക്രീനിലെത്തും. മലയാളത്തിൽ നിന്നും മോഹൻലാലിൻറെ 'മോൺസ്റ്റർ', നിവിൻ പോളിയുടെ 'പടവെട്ട്‌' സിനിമകൾ ബിഗ് സ്‌ക്രീനിൽ കാണാം.

ദീപാവലി റിലീസ് ചിത്രങ്ങൾ ഏതെല്ലമെന്നു നോക്കാം:

മോൺസ്റ്റർ (റിലീസ്: ഒക്ടോബർ 21)

മോഹൻലാൽ- വൈശാഖ് കൂട്ടുകെട്ടിലെ ചിത്രം മോഹൻലാലിന്റെ വ്യത്യസ്ത ലുക്കുകൊണ്ട് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. തലപ്പാവ് കെട്ടിയ പഞ്ചാബിയുടെ ലുക്കിലാണ് മോഹൻലാൽ. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുക. ഉദയ്കൃഷ്ണയുടേതാണ് രചന

പടവെട്ട്‌ (റിലീസ്: ഒക്ടോബർ 21)

നിവിൻ പോളിയുടെ അതിശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ചിത്രമാണ് 'പടവെട്ട്‌'. മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ പടവെട്ടും ഒക്ടോബർ 21ന് റിലീസിന് ഒരുങ്ങുകയാണ്. നിവിൻ പോളി, ഷമ്മി തിലകൻ, അദിതി ബാലൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സംവിധാനം: ലിജു കൃഷ്ണ

സർദാർ (റിലീസ്: ഒക്ടോബർ 21)

കാർത്തി നായകനായ തമിഴ് സ്പൈ ചിത്രം സർദാർ ഒക്ടോബർ 21ന് തിയേറ്ററുകളിലെത്തും. നടി ലൈലയുടെ തിരിച്ചുവരവും ചങ്കി പാണ്ഡെയുടെ തമിഴ് സിനിമാ അരങ്ങേറ്റവും രേഖപ്പെടുത്തുന്ന ചിത്രം.

റാം സേതു (റിലീസ്: ഒക്ടോബർ 25)

അക്ഷയ് കുമാർ നായകനാകുന്ന ആക്ഷൻ-അഡ്വഞ്ചർ ചിത്രം ഒക്ടോബർ 25ന് റിലീസ് ചെയ്യും. പുരാണത്തിലെ രാമസേതു പാലത്തിന്റെ അസ്തിത്വം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു പുരാവസ്തു ഗവേഷകന്റെ വേഷത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. ജാക്വലിൻ ഫെർണാണ്ടസ്, നഷ്രത്ത് ബറൂച്ച എന്നിവരും ചിത്രത്തിലെ അഭിനേതാക്കളിൽ ഉൾപ്പെടുന്നു. അഭിഷേക് ശർമ്മയാണ് സംവിധാനം.

ഗന്ധദ ഗുഡി (റിലീസ് ഒക്ടോബർ 28)

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്വപ്ന പദ്ധതിയാണ് ഗന്ധദ ഗുഡി. ഒക്ടോബർ 28 ന് റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രം കർണാടകയുടെ പൈതൃകത്തോടുള്ള ആദരവാണ്.

താങ്ക് ഗോഡ് (റിലീസ്: ഒക്ടോബർ 25)

അജയ് ദേവ്ഗൺ നായകനായ ഫാന്റസി കോമഡി ചിത്രം ഈ ദീപാവലിക്ക് ബോക്‌സ് ഓഫീസിൽ രാം സേതുവുമായി ഏറ്റുമുട്ടും. ഇന്ദ്ര കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് മൽഹോത്ര, രാകുൽ പ്രീത് സിംഗ്, നോറ ഫത്തേഹി എന്നിവരും അഭിനയിക്കുന്നു.

Summary: Another Diwali season is just around the corner, and movies, irrespective of languages, are gearing up for massive release on the festive occasion. Malayalam has Mohanlal starrer Monster and Nivin Pauly's much anticipated Padavettu coming on October 21st. Tamil, Hindi and Kannada has their fair share in the Diwali game
Published by:user_57
First published: