• HOME
  • »
  • NEWS
  • »
  • film
  • »
  • Shefeekkinte Santhosham | പൊൻപുലരികൾ പോരുന്നേ... 'ഷെഫീക്കിന്‍റെ സന്തോഷം' സിനിമയിലെ ഗാനം കേൾക്കാം

Shefeekkinte Santhosham | പൊൻപുലരികൾ പോരുന്നേ... 'ഷെഫീക്കിന്‍റെ സന്തോഷം' സിനിമയിലെ ഗാനം കേൾക്കാം

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന 'ഷെഫീക്കിന്‍റെ സന്തോഷം' സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളം

ഷെഫീക്കിന്റെ സന്തോഷം

ഷെഫീക്കിന്റെ സന്തോഷം

  • Share this:
ഉണ്ണി മുകുന്ദന്‍ (Unni Mukundan) നായകനായെത്തുന്ന 'ഷെഫീക്കിന്‍റെ സന്തോഷം' (Shefeekkinte Santhosham) സിനിമയുടെ ഗാനം പുറത്തിറങ്ങി. നവംബര്‍ 25ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഹിറ്റ് ചിത്രം മേപ്പടിയാനു (Meppadiyan) ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ഷെഫീക്കിന്‍റെ സന്തോഷം'.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന 'ഷെഫീക്കിന്‍റെ സന്തോഷം' സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളമാണ്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 'ഷെഫീക്കിന്റെ സന്തോഷ'ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു.

മനോജ് കെ. ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, ബോബൻ സാമുവൽ, അസിസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ , ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.

ഷാൻ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.



Summary: Unni Mukundan and Athmiya are featured in a brand-new song from the movie 'Shefeekkinte Santhosham', also starring Unni Mukundan. The movie is scheduled to be out on November 25. After the successful production of Meppadiyan, this movie is Unni Mukundan's second production endeavour. Unni takes the lead part in this movie, same like in his previous one
Published by:user_57
First published: