• HOME
 • »
 • NEWS
 • »
 • film
 • »
 • Ottu movie | കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും; 'ഒറ്റ്' സിനിമയിലെ പുതിയ ഗാനം കേൾക്കാം

Ottu movie | കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും; 'ഒറ്റ്' സിനിമയിലെ പുതിയ ഗാനം കേൾക്കാം

കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും തമ്മിലുള്ള നല്ല മുഹൂർത്തങ്ങൾ ആണ് പാട്ടുനിറയെ

ഒറ്റ്

ഒറ്റ്

 • Last Updated :
 • Share this:
  കുഞ്ചാക്കോ ബോബനും (Kunchacko Boban) അരവിന്ദ് സ്വാമിയും (Arvind Swamy) ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിലെ (Ottu) ഓരോ നഗരവും... എന്ന ഗാനം പുറത്ത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും തമ്മിലുള്ള നല്ല മുഹൂർത്തങ്ങൾ ആണ് പാട്ടുനിറയെ. വിനായക് ശശികുമാറിന്റെ വരികൾ പാടിയിരിക്കുന്നത് കെ.എസ്. ഹരിശങ്കറാണ്. 'ഒറ്റ്' സെപ്റ്റംബർ 8ന് റിലീസ് ചെയ്യും.

  തമിഴിൽ 'രണ്ടകം' എന്ന പേരിലാണ് ചിത്രം തിയെറ്ററുകളിൽ എത്തുക. സംവിധാനം ടി.പി. ഫെല്ലിനി. ദി ഷോ പീപ്പിളിന്റെ ബാനറിൽ നടൻ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് 'ഒറ്റ്' നിർമ്മിക്കുന്നത്.

  ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രത്തിൽ ജാക്കി ഷ്റോഫ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

  ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് തിരക്കഥ എഴുതിയത് എസ്. സഞ്ജീവാണ്. ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ. ഭട്ടതിരി എഡിറ്റിങ്ങ് നിർവഹിക്കുന്നു. സ്റ്റിൽസ്- റോഷ് കൊളത്തൂർ. വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യർ. മേക്കപ്പ്- റോണക്സ് സേവ്യർ. സൗണ്ട് ഡിസൈനർ- രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ- സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ- മിഥുൻ എബ്രഹാം. സഹ നിർമാണം- സിനിഹോളിക്സ്, പി.ആർ.ഒ.- ആതിര ദിൽജിത്ത്.  Also read: മാപ്പിള പാട്ട് പാടി മധു ബാലകൃഷ്ണൻ; സുരേഷ് ഗോപി ചിത്രം 'മേ ഹൂം മൂസ'യിലെ ഗാനം

  സുരേഷ് ഗോപി (Suresh Gopi), പൂനം ബജ്‌വ (Poonam Bajwa) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹൂം മൂസ' (Mei Hoom Moosa) എന്ന ചിത്രത്തിലെ പുതിയ ലിറിക്ക് വീഡിയോ ഗാനം റിലീസായി. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ സംഗീതം പകർന്ന് മധു ബാലകൃഷ്ണൻ (Madhu Balakrishnan) ആലപിച്ച മാപ്പിള പാട്ടാണ് റിലീസായത്.

  സൈജു കുറുപ്പ്, സലിം കുമാര്‍, സുധീർ കരമന, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ജുബിൽ രാജൻ പി. ദേവ്, കലാഭവൻ റഹ്മാൻ, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ, വീണ നായർ,അശ്വനി, സാവിത്രി, ജിജിന, തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കില്‍ ഒരുക്കുന്ന 'മേ ഹും മൂസ' ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.
  Published by:user_57
  First published: