നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ജാതിക്ക തോട്ടം, എജ്ജാതി നിന്റെ നോട്ടം'; തണ്ണീർ മത്തൻ ദിനങ്ങളിലെ പുതിയ ഗാനം കേൾക്കാം

  'ജാതിക്ക തോട്ടം, എജ്ജാതി നിന്റെ നോട്ടം'; തണ്ണീർ മത്തൻ ദിനങ്ങളിലെ പുതിയ ഗാനം കേൾക്കാം

  Listen to the new song from Thanneermathan Dinangal | സ്കൂൾ കാലത്തെ ആദ്യാനുരാഗത്തിന്റെ മധുരം ഊറുന്ന വരികളുമായി തണ്ണീർമത്തൻ ദിനങ്ങൾ

  ഗാനത്തിലെ രംഗം

  ഗാനത്തിലെ രംഗം

  • Share this:
   ജാതിക്ക തോട്ടം, എജ്ജാതി നിന്റെ നോട്ടം... സ്കൂൾ കാലത്തെ ആദ്യാനുരാഗത്തിന്റെ മധുരം ഊറുന്ന വരികളുമായി കുമ്പളങ്ങിയിലെ ഫ്രാങ്കിയായി എത്തിയ മാത്യുവിന്റെ പുതിയ ചിത്രം തണ്ണീർമത്തൻ ദിനങ്ങളിലെ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ അധ്യാപകന്റെ വേഷം ചെയ്യുന്ന ചിത്രമാണ്. സുഹൈൽ കോയയുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ജസ്റ്റിൻ വർഗീസ്. സൗമ്യ രാധാകൃഷ്ണൻ, ദേവദത്ത് ബിജിബാൽ എന്നിവരാണ് ആലാപനം. മാത്യുവും, പുതുമുഖ നായികയുമാണ് ഗാനരംഗത്ത്.

   മൂക്കുത്തി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസിന്റെയും ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ ജോമോൻ ടി. ജോണും, ഷെബിൻ ബക്കറും, ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.   നിർമ്മാതാവ് ജോമോൻ ടി. ജോൺ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് കൂടാതെ ചിത്രത്തിന്റെ എഡിറ്റിംഗ് മറ്റൊരു നിർമ്മാതാവായ ഷമീർ മുഹമ്മദും നിർവഹിക്കുന്നു. ജോമോൻ ആദ്യമായി നിർമ്മാണ രംഗത്തേക്ക് ചുവടു വയ്ക്കുന്ന ചിത്രമാണിത്. 2011ൽ പുറത്തിറങ്ങിയ ചാപ്പാ കുരിശ്, ബ്യൂട്ടിഫുൾ എന്നീ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ചു ശ്രദ്ധേയനായ വ്യക്തിയാണ് ജോമോൻ.

   First published: