നീവസന്ത കാലം; കാലങ്ങൾ പിന്നിലേക്ക് യാത്രചെയ്ത് ചോല പ്രോമോ സോംഗ്

Listen to the promo song from the movie Chola | പഴയകാല ഗാനമേള വേദിയും സദസ്സും ഗാനരംഗത്തിനായി പുനരാവിഷ്കരിക്കിച്ചിരിക്കുന്നു

News18 Malayalam | news18-malayalam
Updated: November 25, 2019, 1:09 PM IST
നീവസന്ത കാലം; കാലങ്ങൾ പിന്നിലേക്ക് യാത്രചെയ്ത് ചോല പ്രോമോ സോംഗ്
പ്രോമോ സോംഗിൽ നിന്നും
  • Share this:
ഗാനമേളകൾ ഒരു നാടിന്റെ ആസ്വാദനത്തെ സ്വാധീനിച്ചിരുന്ന കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി ചോല സിനിമയുടെ പ്രോമോ ഗാനം. വെനീസ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ പ്രദർശനം കഴിഞ്ഞ ചിത്രം ഡിസംബർ ആറിന് കേരളത്തിൽ റിലീസിനൊരുങ്ങുകയാണ്. വളരെ കാലം മുൻപത്തെ ഓർമ്മ പുതുക്കുന്ന ഗാനരംഗമാണ് പ്രോമോ സോംഗിന്റെ രൂപത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

'നീ വസന്ത ഗാനം' എന്ന് തുടങ്ങുന്ന ഗാനം ക്യാമറക്ക് മുന്നിലും പിന്നിലും അവതരിപ്പിക്കുന്നത് സിതാര കൃഷ്ണകുമാറും ഹരീഷ് ശിവരാമകൃഷ്ണനും ചേർന്നാണ്.

പഴയകാല ഗാനമേള വേദിയും സദസ്സും ഗാനരംഗത്തിനായി പുനരാവിഷ്കരിച്ചിരിക്കുന്നു. ബേസിൽ സി.ജെ. ഗാനം രചിച്ച് ഈണമിട്ടിരിക്കുന്നു.

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിമിഷ സജയൻ, ജോജു ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.First published: November 25, 2019, 12:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading