നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • തള്ളല്ല, തള്ളല്ല, തള്ളല്ല മോനെ; തള്ളുകൾ കേട്ട് മടുത്തവർക്കിതാ കുട്ടിമാമയിൽ ഒരു ഗാനം

    തള്ളല്ല, തള്ളല്ല, തള്ളല്ല മോനെ; തള്ളുകൾ കേട്ട് മടുത്തവർക്കിതാ കുട്ടിമാമയിൽ ഒരു ഗാനം

    Listen to the Thallalla song in Kuttimama | തള്ളാത്ത ഒരു ഗാനവുമായി വരികയാണ് ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന കുട്ടിമാമ

    ഗാനത്തിലെ ഒരു രംഗം

    ഗാനത്തിലെ ഒരു രംഗം

    • Share this:
      തള്ളുകൾ കേട്ട് മടുത്തോ? എന്നാൽ തള്ളാത്ത ഒരു ഗാനവുമായി വരികയാണ് ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന കുട്ടിമാമ. അനിൽ പനച്ചൂരാന്റെ വരികൾക്ക് അച്ചു രാജാമണി സംഗീതം നൽകിയിരിക്കുന്നു. ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ. ചെണ്ടയും, നാദസ്വരവും ഉൾപ്പെടുന്ന വാദ്യോപകരണങ്ങൾ കൊണ്ടാണ് അകമ്പടി മേളം ചിട്ടപ്പെടുത്തിയിരിക്കുന്നത്.



      ഗോകുലം ഗോപാലൻ നിർമ്മിച്ച് വി.എം. വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിമാമ. ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും ആദ്യമായി ഓൺ സ്‌ക്രീനിൽ എത്തുന്നു എന്നതാണ് പ്രത്യേകത. മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വി.എം. വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. കുട്ടിമാമയുടെ കോ പ്രൊഡ്യൂസഴ്സ് വി.സി. പ്രവീൺ , ബൈജു ഗോപാലൻ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് സുധാകർ ചെറുകുറി, കൃഷ്ണമൂർത്തി.

      ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് കുട്ടിമാമ. ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. വിശാഖ്, നിർമ്മൽ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാർ, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവൻ റഹ്മാൻ, സയന, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തുന്നത്. ഒരു പിടി മികച്ച എന്റെർറ്റൈനെറുകൾ മലയാളത്തിന് സമ്മാനിച്ച വി എം വിനു ഗോകുലം മൂവീസുമായി ഒന്നിക്കുകയാണ്. ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി പ്രധാന വേഷങ്ങളിൽ എത്തിയ 'മകന്‍റെ അച്ഛന്‍' എന്ന ചിത്രം സംവിധാനം ചെയ്തതും വി.എം. വിനുവായിരുന്നു.

      First published:
      )}