പൃഥ്വിരാജ്-ബിജു മേനോൻ ചിത്രം 'അയ്യപ്പനും കോശിയും' നിയമാനുസൃതമല്ലാതെ പ്രക്ഷേപണം ചെയ്ത് ലോക്കൽ കേബിൾ ടി.വി ചാനൽ. കരുനാഗപ്പള്ളി കേന്ദ്രമായുള്ള നെറ്റ്വർക്കാണ് സിനിമ ആമസോൺ പ്രൈമിൽ ഇറങ്ങി അധികം വൈകാതെ തന്നെ ചാനലിൽ എത്തിച്ചത്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി അണിയറക്കാർ മുന്നോട്ടു വന്നിട്ടുണ്ട്.
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ്. പൃഥ്വിയും ബിജുവും നായകന്മാരായ അനാർക്കലി എന്ന സിനിമക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം കൂടിയാണ്. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് നിർമ്മാണം.
പരാതിപ്പെട്ട ശേഷം പ്രക്ഷേപണം തടഞ്ഞു വച്ചിട്ടുണ്ട്. കൂടുതൽ നടപടിയുമായി മുന്നോട്ടു പോവാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.