നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പൃഥ്വിരാജിന്റെ ബ്രഹ്‌മാണ്ഡ ചിത്രം കാളിയന്റെ ലൊക്കേഷൻ കണ്ടെത്തൽ ആരംഭിച്ചു

  പൃഥ്വിരാജിന്റെ ബ്രഹ്‌മാണ്ഡ ചിത്രം കാളിയന്റെ ലൊക്കേഷൻ കണ്ടെത്തൽ ആരംഭിച്ചു

  Location hunt begins for Prithviraj movie Kaaliyan | ഉറുമിക്ക് ശേഷം പൃഥ്വി അവതരിപ്പിക്കുന്ന ചരിത്ര പ്രാധാന്യമുള്ള വേഷമാകും കാളിയൻ

  കാളിയൻ സംഘം; കാളിയനിലെ പൃഥ്വിരാജിന്റെ ലുക്ക്

  കാളിയൻ സംഘം; കാളിയനിലെ പൃഥ്വിരാജിന്റെ ലുക്ക്

  • Share this:
   കാത്തുകാത്തിരുന്ന പൃഥ്വിരാജ് ചിത്രം കാളിയനിൽ നിന്നും ശുഭ സൂചകമായ വാർത്തകൾ പുറത്തേക്ക്. ലൊക്കേഷൻ തേടിയുള്ള യാത്രയിലാണ് നിർമ്മാണ സംഘാംഗങ്ങളായ സംവിധായകൻ എസ്. മഹേഷ്, നിർമ്മാതാവ് രാജീവ് നായർ (മാജിക് മൂൺ പ്രൊഡക്ഷൻസ്), ഛായാഗ്രാഹകൻ സുജിത് വാസുദേവ് എന്നിവർ. ഇതിനായി ഇവർ ശ്രീലങ്ക ലക്ഷ്യം വച്ച് യാത്രയായിട്ടുണ്ട്. 2018ൽ പ്രഖ്യാപിക്കപ്പെട്ട ബിഗ് ബജറ്റ് പൃഥ്വിരാജ് ചിത്രമാണ് കാളിയൻ. ഉറുമിക്ക് ശേഷം പൃഥ്വി അവതരിപ്പിക്കുന്ന ചരിത്ര പ്രാധാന്യമുള്ള വേഷമാകും കാളിയൻ. ഓർഡിനറി, അനാർക്കലി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചത് രാജീവ് നായരാണ്. ഇദ്ദേഹം തന്നെയാണ് ഗാന രചയിതാവും.

   കാളിയൻ സംഘം


   17-ാം നൂറ്റാണ്ടിലെ തമസ്ക്കരിക്കപ്പെട്ട ചരിത്രത്തിലേക്കുള്ള മടക്കയാത്രയാണ് കാളിയൻ. വേണാട് രാജവംശത്തിന്റെ പടത്തലവൻ ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായിരുന്ന കുഞ്ചിറകോട്ട് കാളിയുടെ കഥ പറയുന്നു ചിത്രം. കേരളത്തിൽ പ്രചരിച്ച നാടോടി കഥകളെ അധികരിച്ച് ചരിത്രം മറന്നു പോയ വീരനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുകയാണ് കാളിയൻ.

   ഒരു സ്വപ്നം നിങ്ങളോടൊപ്പം ഞാൻ പങ്കുവെച്ചിരുന്നു. അത് യാഥാർത്ഥ്യമാകുന്നു എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് കാളിയന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നത്. പൃഥ്വിരാജിന്റെ ഡയലോഗ് ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.   റിലീസ് ചെയ്ത് ആദ്യ മൂന്നു മണിക്കൂറിനുള്ളിൽ വീഡിയോ കണ്ടത് ഒരു ലക്ഷത്തിലേറെ പേരാണ്. മണിക്കൂറുകൾക്കുള്ളിൽ യുട്യൂബ് ട്രെൻഡിംഗിൽ ഒന്നാമത് എത്താനും കാളിയനായി. ബോളിവുഡിലെ ശങ്കർ എഹ്സാൻ ലോയി ത്രയം ആദ്യമായി സംഗീത സംവിധാനം നടത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും കാളിയനുണ്ട്.

   First published:
   )}