• HOME
  • »
  • NEWS
  • »
  • film
  • »
  • ഇട്ടിമാണി ട്രെയ്‌ലറിലെ ഈ രംഗത്ത് കാണുന്നത് മോഹൻലാലിന്റെ കണ്ണിറുക്ക് മാത്രമല്ല

ഇട്ടിമാണി ട്രെയ്‌ലറിലെ ഈ രംഗത്ത് കാണുന്നത് മോഹൻലാലിന്റെ കണ്ണിറുക്ക് മാത്രമല്ല

Look closer to see beyond Mohanlal's wink in Ittimani Made in China trailer | ഇതിൽ ഒറ്റ നോട്ടത്തിൽ കാണുന്നത് മോഹൻലാലിന്റെ കണ്ണിറുക്കു മാത്രമാണെങ്കിൽ, ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കുക

  • Last Updated :
  • Share this:
    കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയുടെ കണ്ണിറുക്കിന് ശേഷം മോഹൻലാൽ അതാവർത്തിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇട്ടിമാണിയുടെ ട്രെയിലറിന് പക്ഷെ ഒരു പ്രത്യേകതയുണ്ട്. മോഹൻലാലിന്റെ മാർഗം കളിയുടെ പേരിലാണ് ട്രെയ്‌ലർ ശ്രദ്ധേയം ആയെങ്കിൽ, അതിനു ശേഷം വരുന്ന രംഗമാണിത്. ഇതിൽ ഒറ്റ നോട്ടത്തിൽ കാണുന്നത് മോഹൻലാലിന്റെ കണ്ണിറുക്കു മാത്രമാണെങ്കിൽ, ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കുക.

    പിന്നിൽ ഇരിക്കുന്ന ചിത്രത്തിലാണ് കാര്യം. ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും അച്ഛൻ സുകുമാരന്റെ ചിത്രമാണ് ഇത്. പൃഥ്വിയുടെ ആദ്യ ചിത്രമായ നന്ദനത്തിൽ കഥാപാത്രമായ മനു നന്ദകുമാറിന്റെ മരിച്ചു പോയ അച്ഛന്റെ സ്ഥാനത്ത് സുകുമാരന്റെ ചിത്രമായിരുന്നു വച്ചിരുന്നത്. ഇട്ടിമാണിയിൽ മോഹൻലാൽ കഥാപാത്രത്തിന്റെ അച്ഛനായി ആണോ സുകുമാരന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത് എന്ന് ചിത്രം കണ്ടാൽ മാത്രമേ അറിയാനാവൂ.



    ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'. നവാഗതരായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നു. 'കനലി'നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് 'ഇട്ടിമാണി'യില്‍. ചിത്രം ഓണം റിലീസ് ആയി തിയേറ്ററിൽ എത്തും.

    First published: