• HOME
  • »
  • NEWS
  • »
  • film
  • »
  • VIjay in Beast | 'ബീസ്റ്റ്' സിനിമയിലെ വിജയ്‌യുടെ ലുക്ക് സോഷ്യൽ മീഡിയയിൽ ലീക്കായി; ചിത്രം വൈറൽ

VIjay in Beast | 'ബീസ്റ്റ്' സിനിമയിലെ വിജയ്‌യുടെ ലുക്ക് സോഷ്യൽ മീഡിയയിൽ ലീക്കായി; ചിത്രം വൈറൽ

Look of Ilayathalapathy Vijay in Beast leaked on social media | 'ബീസ്റ്റ്' സിനിമയിലെ വിജയ്‌യുടെ രണ്ട് ചിത്രങ്ങളാണ് പ്രചരിക്കുന്നത്

ബീസ്റ്റ്

ബീസ്റ്റ്

  • Share this:
    നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്‌ത ഇളയദളപതി വിജയ്‌യുടെ (Ilayathalapathy Vijay) 'ബീസ്‌റ്റിന്റെ' (Beast movie) റിലീസ് തിയതി പ്രഖ്യാപിച്ച ശേഷം ആരാധകർക്കിടയിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. ആരാധകരുടെ സ്നേഹവും ആവേശവും കണ്ട് ചിത്രം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർക്കാനുള്ള പാതയിലാണെന്ന് പ്രതീക്ഷയുണ്ട്. ഇപ്പോൾ, ബീസ്റ്റിലെ വിജയുടെ ലുക്കിന്റെ രണ്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ ട്രെൻഡ് ചെയ്യുന്നുണ്ട്. 'ബീസ്റ്റ്' ലുക്ക് ടെസ്റ്റിനിടെയാണ് വിജയുടെ ചിത്രങ്ങൾ ചിത്രീകരിച്ചത്.

    ചിത്രങ്ങളിലൊന്നിൽ, വിജയ് വെള്ള ഷർട്ടിൽ രക്തക്കറയും കൈയിൽ തോക്കുമായി കാണപ്പെടുന്നു. ഷോട്ട് ആകർഷകമായിരുന്നെങ്കിലും, തന്റെ സ്റ്റൈലിഷ് പോസ്ചറിലും കറുത്ത ഷേഡിലും ഇളയദളപതി കൂൾ ആയി കാണപ്പെട്ടു. രണ്ടാമത്തെ ചിത്രത്തിൽ, വിജയ് ഒരു ക്ലാസിക് ബ്ലാക്ക് ആൻഡ് വൈറ്റ് സ്യൂട്ട് ധരിച്ച്, കറുത്ത കണ്ണട ധരിച്ച്‌, കോടാലി ചുമന്ന് നിൽക്കുന്ന ലുക്കിലാണ്.

    ഈ വർക്കിംഗ് സ്റ്റില്ലുകൾ സിനിമയുടെ പ്രതീക്ഷ ഉയർത്തിക്കഴിഞ്ഞു.



    മുമ്പ്, ബീസ്റ്റിന്റെ നിർമ്മാതാക്കൾ ആക്ഷൻ-ത്രില്ലർ ചിത്രത്തിൽ നിന്ന് രണ്ട് ട്രാക്കുകൾ പുറത്തിറക്കി ഹൈപ്പിന് ആക്കം കൂട്ടിയിരുന്നു. രണ്ടാമത്തെ ട്രാക്ക്, ജോളി ഒ ജിംഖാന, കു കാർത്തിക് എഴുതി, അനിരുദ്ധ് രവിചന്ദർ സംഗീതം നൽകി, വിജയ് തന്നെ അവതരിപ്പിച്ചു.

    അതേസമയം, ബീസ്റ്റിന്റെ ഓവർസീസ് തിയെറ്റർ അവകാശം 32 കോടി രൂപയ്ക്ക് വിട്ടുപോയിട്ടുണ്ട്. ഇത് വിജയ് അഭിനയിച്ച ഒരു ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന തുകയാണ്.

    ഈ ചിത്രം 2022 ഏപ്രിൽ 13 ന് റിലീസ് ചെയ്യും. ഇത് മറ്റൊരു വലിയ ഹൈപ്പഡ് ചിത്രമായ KGF: ചാപ്റ്റർ 2 മായി മത്സരിക്കും. അടുത്ത ചിത്രം വിജയ്‌യുടെ 65-ാമത്തെ ചിത്രമായിരിക്കും. ഈ ചിത്രത്തിലെ നായിക പൂജാ ഹെഗ്‌ഡെയായിരിക്കും. ഒമ്പത് വർഷത്തിനിടയിലെ പൂജയുടെ ആദ്യ തമിഴ് ചിത്രമാണിത്.

    വിജയ് അടുത്തിടെ അഭിനയിച്ചത് മാസ്റ്ററിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ പോസിറ്റീവ് പ്രശംസ നേടി കഴിഞ്ഞ വർഷം പുറത്തിറങ്ങി.

    ദിൽ രാജു നിർമ്മിക്കുന്ന പേരിടാത്ത സിനിമയിൽ തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളിയുമായി വിജയ് അടുത്തതായി കൈകോർക്കും.

    Summary: Two stills from the movie Beast starring Ilayathalapathy Vijay were out on social media to stoke curiosity of viewers ahead of the release. The pics were photographed during look test. Pooja Hegde plays the lady lead in the movie
    Published by:user_57
    First published: