• HOME
 • »
 • NEWS
 • »
 • film
 • »
 • Love Jihad | സുരാജ് വെഞ്ഞാറമൂടിന്റെ 'ലവ് ജിഹാദ്' ചിത്രീകരണം പൂർത്തിയായി

Love Jihad | സുരാജ് വെഞ്ഞാറമൂടിന്റെ 'ലവ് ജിഹാദ്' ചിത്രീകരണം പൂർത്തിയായി

പൂർണ്ണമായും ഗൾഫിലാണ് സിനിമയുടെ ചിത്രീകരണം

ലവ് ജിഹാദ്

ലവ് ജിഹാദ്

 • Share this:
  സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലൗ ജിഹാദ്' (Love Jihad movie) എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സിനിമയുടെ ഫസ്റ്റ് ടീസർ ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയത് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. അലി ഗ്രാറ്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാഷ് മുഹമ്മദാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.

  വൈവിദ്ധ്യമാർന്ന പ്രമേയം കൊണ്ടും അവതരണംകൊണ്ടും ഏറെ ശ്രദ്ധേയമായിരുന്ന 'ലുക്കാ ചൂപ്പി' എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൂർണ്ണമായും ഗൾഫിലാണ് സിനിമയുടെ ചിത്രീകരണം.

  കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചില വിഷയങ്ങൾ പ്രവാസി മലയാളികളുടെ ജീവിതത്തിലൂടെ, കാലിക പ്രാധാന്യത്തോടെയും തികഞ്ഞ നർമ്മത്തിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

  ഇൻഷ്വറൻസ് ഏജൻ്റും മോട്ടിവേഷൻ സൂപ്പർവൈസറുമാണ് സുരാജ് വെഞ്ഞാറമൂടിന്റെ ബാലു എന്ന കഥാപാത്രം.

  സിദ്ദിഖ്, ലെന, ഗായത്രി അരുൺ, അമൃത, സുധീർ പറവൂർ, ജോസുകുട്ടി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. തിരക്കഥയും സംഭാഷണവും ബാഷ് മുഹമ്മദ് - ശ്രീകുമാർ.

  ഹരി നാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. പ്രകാശ് വേലായുധൻ ഛായാഗ്ഹണവും മനോജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

  കലാസംവിധാനം - അജി കുറ്റിയാനി, മേക്കപ്പ് - സജി കാട്ടാക്കട, കോസ്റ്റ്യും - ഡിസൈൻ- ഇർഷാദ് ചെറുകുന്ന്, അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ, സഹസംവിധാനം - ഗൗതം, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ, പി.ആർ.ഒ. - വാഴൂർ ജോസ്, സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി.

  Also read: Radhe Shyam | ബാഹുബലിക്ക് ശേഷം പ്രഭാസ് പ്രേക്ഷകരുടെ മനം കവരുമോ? 'രാധേ ശ്യാം' തിയേറ്ററുകളിൽ

  പാൻ-ഇന്ത്യൻ സ്കെയിലിൽ വികസിക്കുന്ന തെലുങ്ക് സിനിമാ വ്യവസായം, ഓരോ വർഷം കഴിയുന്തോറും പ്രീ-റിലീസ് ബിസിനസിൽ കുതിച്ചുയരുകയാണ്. എന്നിരുന്നാലും, പ്രഭാസിന്റെ ബാഹുബലിയുടെ തകർപ്പൻ പ്രകടനത്തിന് ശേഷം ടോളിവുഡ് ചിത്രങ്ങളുടെ പ്രീ-റിലീസ് ബിസിനസ്സ് അഭൂതപൂർവമായി ഉയർന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല. ഇപ്പോഴിതാ, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രഭാസിന്റെ (Prabhas) രാധേ ശ്യാം (Radhe Shyam) മാർച്ച് 11 വെള്ളിയാഴ്ച ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസിനെത്തിയിരിക്കുന്നു. ചിത്രത്തിന് റെക്കോഡ് പ്രീ-റിലീസ് ബിസിനസ്സ് നടന്നതായി വാർത്ത വന്നിരുന്നു.

  ആന്ധ്രാബോക്സ് ഓഫീസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചിത്രത്തിന്റെ തിയറ്റർ അവകാശം ഏകദേശം 210 കോടി രൂപയ്ക്കാണ് വിറ്റുപോയത്. തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശം വിറ്റതിലൂടെ 100 കോടിയിലധികം രൂപയാണ് ലഭിച്ചത്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ പാൻ-ഇന്ത്യ ഫെയിം കണക്കിലെടുത്ത്, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ചിത്രത്തിന് വലിയ ഓപ്പണിംഗ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ചിത്രം പൂർണമായും തെലുങ്ക് സംസ്ഥാനങ്ങളിലെ തിയറ്ററുകൾ ഭരിക്കും എന്നുറപ്പായിക്കഴിഞ്ഞു.

  അത് മാറ്റിനിർത്തിയാൽ, പവൻ കല്യാണും റാണ ദഗ്ഗുബട്ടിയും അഭിനയിച്ച, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ, 'അയ്യപ്പനും കോശിയും' റീമേക്ക് ആയ ഭീംല നായകും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഫെബ്രുവരി 24 ന് റിലീസ് ചെയ്ത ചിത്രത്തിന്, ഭീംല നായകിന്റെ വമ്പിച്ച പ്രീ-റിലീസ് ട്രേഡ് കണ്ടതുപോലെ, ഉയർന്ന പ്രതീക്ഷയായിരുന്നു.
  Published by:user_57
  First published: