• HOME
  • »
  • NEWS
  • »
  • film
  • »
  • കാലഘട്ടങ്ങൾക്കു മുൻപുള്ള സഖാക്കളുടെ ജീവിതത്തിൽ നിന്നും പ്രചോദനം കൊണ്ട ജീവൻലാൽ; 'ലവ്ഫുളി യുവേഴ്സ് വേദ' സ്നീക് പീക്ക്

കാലഘട്ടങ്ങൾക്കു മുൻപുള്ള സഖാക്കളുടെ ജീവിതത്തിൽ നിന്നും പ്രചോദനം കൊണ്ട ജീവൻലാൽ; 'ലവ്ഫുളി യുവേഴ്സ് വേദ' സ്നീക് പീക്ക്

കലാലയ ജീവിതത്തിലൂടെ കടന്നുപോയ ഏതൊരാൾക്കും ജീവൻലാൽ എന്ന സഖാവ് അപരിചിതനായിരിക്കില്ല

  • Share this:

    ജീവിതം തന്നെ പോരാട്ടവും, പ്രത്യാശയും, സൗഹൃദവും, പ്രണയാദ്രവുമാക്കിയ നിരവധി സഖാക്കൾ ഉണ്ടായിരുന്നു. ഒരു കാലഘട്ടത്തിൽ കാറ്റും, കരുത്തും, വെളിച്ചവുമായി നയിച്ചവർ. അങ്ങനെയുള്ള സഖാക്കളുടെ ജീവിതം പ്രചോദനമാക്കിയിട്ടാണ് ‘ലവ്ഫുളി യുവേഴ്സ് വേദ’യിലെ ജീവൻലാൽ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. ഈ കഥാപാത്രത്തിന്റെ ‘സ്നീക്ക് പീക്ക്’ പുറത്തിറങ്ങി.

    കലാലയ ജീവിതത്തിലൂടെ കടന്നുപോയ ഏതൊരാൾക്കും ജീവൻലാൽ എന്ന സഖാവ് അപരിചിതനായിരിക്കില്ല. അവർ അവനോടൊത്ത് മുദ്രാവാക്യം വിളിച്ചിട്ടുണ്ട്, വരാന്തകളിലൂടെ തോളുരുമ്മി നടന്നിട്ടുണ്ട്. സൗഹൃദവും പ്രണയവും, കലഹങ്ങളും പങ്കിട്ടിട്ടുണ്ട്. ജീവൻലാൽ എന്നാൽ അനശ്വരമായ പ്രണയത്തിൻ്റെ അടയാളവാക്യമാണ്. സഖാവായ ജീവൻലാലിൻ്റേയും
    കവയത്രിയായ ശ്രീവേദയുടേയും പ്രണയാർപ്പണമാണ് ഈ ചിത്രം.

    R2 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്ന് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരനാണ്. കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    രജിഷ വിജയനും, ശ്രീനാഥ് ഭാസിയും, വെങ്കിടേഷും, അനിഖ സുരേന്ദ്രനും മുഖ്യ വേഷത്തിലെത്തുന്ന സിനിമയാണ് ‘ലവ്ഫുള്ളി യുവർസ് വേദ’.

    രഞ്ജിത് ശേഖർ, ചന്തുനാഥ്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ, വിജയ കുമാർ എന്നിവരാണ് മറ്റു താരങ്ങൾ. ബാബു വൈലത്തൂരിന്റെ തിരക്കഥയിൽ ഒരു ക്യാമ്പസ് കാലഘട്ടത്തെ പുനഃസൃഷ്ടിക്കുകയാണ് വേദയിലൂടെ. കലാലയത്തിന്റെ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടയാണ് വേദ സഞ്ചരിക്കുന്നത്. ചിത്രം ക്യാൻവാസിൽ പകർത്തിയിരിക്കുന്നത് ടോബിൻ തോമസാണ്. ഈ കാലഘട്ടം ശക്തമായി ചർച്ചചെയ്യുന്ന പാരിസ്ഥിതിക രാഷ്ട്രീയവും വേദയിലൂടെ മുന്നോട്ടു വെയ്ക്കുന്നുണ്ട്.

    കോ പ്രൊഡ്യൂസർ – അബ്ദുൽ സലീം, ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം, പ്രോജെക്റ്റ് കൺസൾടന്റ് – അൻഷാദ് അലി, ചീഫ് അസ്സോസിയേറ്റ് – നിതിൻ സി.സി., എഡിറ്റർ – സോബിൻ സോമൻ, കലാസംവിധാനാം – സുഭാഷ് കരുണ, വസ്ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – ആർ.ജി. വയനാട്, സംഘട്ടനം – ഫിനിക്‌സ് പ്രഭു, ടൈറ്റിൽ ഡിസൈൻ – ധനുഷ് പ്രകാശ്, പ്രൊഡക്ഷൻ കോണ്ട്രോളർ – റെനി ദിവാകർ, സ്റ്റിൽസ് – റിഷാജ് മുഹമ്മദ്, ഡിസൈൻസ് – യെല്ലോടൂത്ത്, കളറിസ്റ് – ലിജു പ്രഭാകർ, ഫിനാൻസ് ഹെഡ് – സുൽഫിക്കർ, സൗണ്ട് ഡിസൈൻ – വിഷ്ണു പി.സി., പി.ആർ.ഒ. – എ.എസ്. ദിനേശ്, മീഡിയ & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ, ഡിജിൽ മാർക്കറ്റിംഗ് – വൈശാഖ് സി. വടക്കേവീട്.

    Summary: Sneak peek of actor Venkitesh from Lovefully Your’s Veda is all that a true-blue revolutionist could yearn for. The movie, coming soon to theatres, has Rajisha Vijayan playing the female lead 

    Published by:user_57
    First published: