സ്വന്തം പേരിലെ ട്രോളുകൾ ആഘോഷമാക്കുന്നതിൽ മുൻപന്തിയിൽ ഉള്ള താരം ആരെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ; അജു വർഗീസ്. പക്ഷെ അജുവിന്റെ 'നിലനിൽപ്പിന്' വെല്ലുവിളിയുമായി ഇപ്പോൾ കൂടുതൽ ആളുകൾ രംഗത്തെത്തും എന്ന സൂചനയാണ് ഇക്കാണുന്നത്. ലൂക്ക നായിക അഹാനയാണ് തന്റെ പേരിൽ ഇറങ്ങിയ ട്രോൾ പോസ്റ്റ് സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും അടുത്തു നടന്ന ഒരു ഫോട്ടോഷൂട്ടിനിടെ പകർത്തിയ ചിത്രമാണിത്. ഇതിൽ അഹാന ധരിച്ചിരിക്കുന്ന വേഷമാണ് ട്രോളുകാരെ ആകർഷിച്ചത്.
ചുവന്ന നിറത്തിലെ ഓഫ് ഷോൾഡർ വസ്ത്രമാണ് അഹാന ധരിച്ചിരിക്കുന്നത്. ബാലരമയിലെ ഡാകിനിയുമായി താരതമ്യം ചെയ്താണ് ട്രോൾ ഇറങ്ങിയത്. ഡാകിനിയുടെ പുതിയ മേക്കോവർ കണ്ട കുട്ടൂസൻ എന്നാണ് ട്രോൾ പോസ്റ്റിലെ വാചകം.
ലൂക്ക കൂടാതെ പതിനെട്ടാം പടിയിലും ഒരു വേഷം ചെയ്തിരുന്നു അഹാന. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. താര കുടുംബത്തിൽ നിന്നുമാണ് അഹാനയുടെ വരവ്. നടൻ കൃഷ്ണകുമാറിന്റെയും അഭിനേത്രി കൂടിയായ സിന്ധുവിന്റെയും മൂത്ത മകളാണ് അഹാന. ഞാൻ സ്റ്റീവ് ലോപസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നിവയാണ് അഹാനയുടെ മറ്റു ചിത്രങ്ങൾ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.