നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ലാലേട്ടൻ ആരാ മോൻ? ഗൂഗിൾ ട്രെൻഡിൽ നമ്പർ വൺ ആയി ലൂസിഫർ

  ലാലേട്ടൻ ആരാ മോൻ? ഗൂഗിൾ ട്രെൻഡിൽ നമ്പർ വൺ ആയി ലൂസിഫർ

  Lucifer is no:1 in Google Trends | മലയാളി പ്രേക്ഷകർക്ക് മാത്രമല്ല ഗൂഗിൾ ട്രെൻഡിനും പൊന്നോമനയായിരിക്കുകയാണ് ലൂസിഫർ

  • Share this:
   തിയേറ്ററിലെത്തി ആദ്യ ഷോ കഴിഞ്ഞത് മുതൽ പ്രേക്ഷകർ മോഹൻലാലിനെയും, പൃഥ്വിരാജിനെയും നിലത്തു വച്ചിട്ടില്ല. കാത്തിരുന്നൊരു പേമാരി പെയ്യുമ്പോഴത്തെ ആഘോഷം തന്നെ ആയിരുന്നു കേരളത്തിലെ തിയറ്ററുകളിൽ കണ്ടതും. എന്നാൽ ലൂസിഫർ മലയാളി പ്രേക്ഷകർക്ക് മാത്രമല്ല ഗൂഗിൾ ട്രെൻഡിനും പൊന്നോമനയായിരിക്കുകയാണ്. ഇക്കഴിഞ്ഞ വാരം ഗൂഗിൾ ട്രെൻഡിൽ ഒന്നാമത് നിൽക്കുന്നത് മലയാളികളുടെ പ്രിയ ലൂസിഫറാണ്. തൊട്ടു പിന്നാലെ യുവരാജ് സിംഗും, മിയാമി ഓപ്പണും. ഗൂഗിൾ ഇന്ത്യയാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്.   പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. പലയിടങ്ങളിലും സീറ്റ് കിട്ടാത്ത അവസ്ഥയുണ്ട്. മോഹൻലാലിന്റെ അഭിനയവും, പൃഥ്വിയുടെ സംവിധാനവും, മുരളി ഗോപിയുടെ തിരക്കഥയും പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്, സായ് കുമാർ എന്നിവരാണ് മറ്റു താരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

   First published:
   )}