100 കോടി ക്ലബ്ബിൽ വീണ്ടും ലാലേട്ടൻ; ലൂസിഫർ നേട്ടം കൈവരിച്ചത് 12 ദിവസത്തിൽ
Lucifer movie in 100 crores club | നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ കയറി റെക്കോർഡ് ഇട്ട ലൂസിഫറിന് ഇനി 100 കോടിയുടെ പൊൻതിളക്കം
news18india
Updated: April 8, 2019, 6:00 PM IST

Lucifer movie in 100 crores club | നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ കയറി റെക്കോർഡ് ഇട്ട ലൂസിഫറിന് ഇനി 100 കോടിയുടെ പൊൻതിളക്കം
- News18 India
- Last Updated: April 8, 2019, 6:00 PM IST
നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ കയറി റെക്കോർഡ് ഇട്ട ലൂസിഫറിന് ഇനി 100 കോടിയുടെ പൊൻതിളക്കം. ലോകമെമ്പാടും നിന്ന് നേടിയ കളക്ഷനാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടാൻ ഇടയാക്കിയത്. വേൾഡ് വൈഡ് റിലീസിന്റെ എട്ടാം നാളാണ് ഈ നേട്ടം സ്വന്തമാവുന്നത്. കായംകുളം കൊച്ചുണ്ണിയാണ് ഏറ്റവും ഒടുവിലായി 100 കോടി ക്ലബ്ബിൽ കയറിയ മറ്റൊരു മലയാള സിനിമ. പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹൻലാൽ നായകനായി, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം 100 കോടി ക്ലബ്ബിൽ കയറിയ വിവരം ആശിർവാദ് സിനിമാസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി പുറത്തു വന്നു. പോസ്റ്റ് ഇങ്ങനെ.
പ്രിയപ്പെട്ടവരേ,
വളരെ സന്തോഷമുള്ള ഒരു വാർത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ “ലൂസിഫർ” എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷൻ എന്ന മാന്ത്രിക വര ലോക ബോക്സോഫിസിൽ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷൻ വിവരങ്ങൾ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങൾ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ
ഈ വൻ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്നേഹവും നിങ്ങൾ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫർ’ നടത്തിക്കൊണ്ടിരിക്കുന്നത്.
നിങ്ങളെയേവരെയും
ഈ സിനിമയിലൂടെ രസിപ്പിക്കാൻ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങൾക്ക്. ഇന്ത്യൻ സിനിമ വ്യവസായം ഒന്നടങ്കം “ലൂസിഫ”റിനെ ഉറ്റു നോക്കുന്ന ഈ വേളയിൽ, നമുക്ക് ഏവർക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.
എന്ന്,
നിങ്ങളുടെ സ്വന്തം
Team L