HOME » NEWS » Film » MOVIES LUCIFER REVIEW FIRST DAY FIRST HALF

Lucifer First Day First Half: ആവേശകൊടുങ്കാറ്റിൽ പൃഥ്വിരാജിന്റെ മോഹൻലാൽ ചിത്രം ലൂസിഫർ

Lucifer review: മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ പ്രേക്ഷകർക്ക് മുൻപിൽ

news18india
Updated: March 28, 2019, 8:43 AM IST
Lucifer First Day First Half: ആവേശകൊടുങ്കാറ്റിൽ പൃഥ്വിരാജിന്റെ മോഹൻലാൽ ചിത്രം ലൂസിഫർ
ലൂസിഫറിൽ മോഹൻലാൽ
  • Share this:
#മീര മനു

പി.കെ. രാംദാസ് അഥവാ പി.കെ.ആർ. എന്ന വൻ മരം വീണു. ഇനിയാര്? ഈ ചോദ്യത്തിനുത്തരം തേടുകയാണ് ലൂസിഫറിന്റെ തുടക്കം. അതിന് രാംദാസ് ആരെന്നറിയണം, അല്ലേ? കേരള രാഷ്ട്രീയത്തിലെ അതികായൻ, ഐ.യു.എഫ്. പാർട്ടിയുടെ തലതൊട്ടപ്പൻ, യുഗപുരുഷൻ, ജനങ്ങൾക്ക് പ്രിയങ്കരൻ തുടങ്ങിയ വിശേഷണങ്ങൾക്ക് യോഗ്യൻ. അഴിമതിയുടെ അന്തകൻ എന്ന് ജനം വിളിക്കുമ്പോഴും മക്കൾ സ്നേഹത്തിനു മുന്നിൽ ചിലയിടങ്ങളിൽ കണ്ണടക്കേണ്ടി വന്ന രാംദാസ്. ആ മരണം ഒരുപിടി നിഗൂഢതകളുടെ കാണാപ്പുറങ്ങളിലേക്കു വാതിൽ തുറക്കുകയാണ്.

Read: ഇതാണ് ഫാൻ ബോയ്; മോഹൻലാലിന്റെ വരവിനിടെ പൃഥ്വി ചെയ്തത് കണ്ടോ?

പി.കെ.ആർ. മക്കളും,പാലമിടൽ രാഷ്ട്രീയക്കാരനും വരെ പിന്തുടർച്ചക്കാരുടെ പട്ടികയിൽ നിറയുന്നു. അഞ്ച് പേർ. തീർന്നില്ല. ഒരാൾ കൂടി. ആർക്കും അത്ര പഥ്യമല്ലാത്തൊരാൾ. ഹിന്ദുക്കൾക്ക് മഹി രാവണനായ, മുസ്ലിങ്ങൾക്ക് ഇബിലീസായ, ക്രിസ്ത്യാനികളുടെ ലൂസിഫർ; സ്റ്റീഫൻ നെടുമ്പള്ളി. നരസിംഹത്തിനു ശേഷം മോഹൻലാലിന് ഇതിലും മികച്ചൊരു മാസ്സ് എൻട്രി ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. പക്ഷെ പൂവള്ളി ഇന്ദുചൂടന്റെ മട്ട് അതിഭാവുകത്വം തെല്ലും ഇല്ലിവിടെ. രാംദാസിനെ അവസാനമായി കാണാൻ സ്റ്റീഫൻ എത്തുമ്പോൾ ഉണ്ടാവുന്ന ഓളം കേട്ട്  'എന്താടോ പ്രൈം മിനിസ്റ്റർ എത്തിയോ' എന്നുയർന്നു കേട്ട  ചോദ്യം മതി, വരവിനെപ്പറ്റി കൂടുതലൊന്നും പറയേണ്ട ആവശ്യം ഇല്ല. വരുന്നതാരെന്നും.

ആദ്യ ഷോ കാണാൻ മോഹന്‍ ലാലും പൃഥ്വിയും: താരത്തിളക്കത്തിൽ 

രാഷ്ട്രീയ ചതുരംഗക്കളികൾ തുടങ്ങുകയായി. ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ, കള്ളന്മാർ, കുതുകാൽ വെട്ടികൾ, ഇരിപ്പിടം താങ്ങികൾ എന്നിവർ ഒന്നിന് പിറകെ ഒന്നായി, ചിലപ്പോൾ  കൂട്ടത്തോടെയും, നിരക്കുന്നു. ചെറിയ കഥാപാത്രങ്ങൾ പോലും ശക്തം. മുരളി ഗോപിയുടെ കാരിരുമ്പിന്റെ കരുത്തുള്ള സ്ക്രിപ്റ്റും, പൃഥ്വിരാജ് എന്ന തന്റേടിയായ സംവിധായകനും, അടി ഇടി രാഷ്ട്രീയ പടങ്ങളുടെ ഫോർമാറ്റിൽ പെട്ട് ചക്രശ്വാസം വലിക്കുന്ന ഫ്രയിമുകളെ പടിക്ക്  പുറത്തു നിർത്തുന്ന സുജിത് വാസുദേവിന്റെ ക്യാമറ തികവും തുടക്കത്തിലേ തെളിഞ്ഞു നിൽക്കുന്നു. ഇനി വലിയ തിന്മയും ചെറിയ തിന്മയും തമ്മിലെ യുദ്ധം.

First published: March 28, 2019, 8:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories