ലൂസിഫറിന് വീണ്ടും ഒന്നാം റാങ്ക്, ലാലേട്ടന്റെ 'കടവുളെ പോലെ' സോംഗ് ട്രെൻഡിങ് നമ്പർ വൺ
Lucifer song Kadavule Pole trending #1 | ഏഴു ലക്ഷത്തിലധികം പേർ ഇതിനോടകം ഗാനം കണ്ടു കഴിഞ്ഞു
news18india
Updated: April 1, 2019, 12:17 PM IST

ലൂസിഫറിൽ മോഹൻലാൽ
- News18 India
- Last Updated: April 1, 2019, 12:17 PM IST
മോഹൻലാൽ എതിരാളികളെ അടിച്ചു നിരത്തുന്ന ലൂസിഫറിലെ ആക്ഷൻ രംഗം. അകമ്പടിയായി വന്ന തട്ടുപൊളിപ്പൻ ഗാനം 'കടവുളെ പോലെ...' ഇക്കഴിഞ്ഞ ദിവസമാണ് ലിറിക്കൽ വീഡിയോ ആയി യൂട്യൂബിലെത്തിയത്. ഗാനം ഇപ്പോൾ യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് ട്രെൻഡിങ് ആണ്. ഏഴു ലക്ഷത്തിലധികം പേർ ഇതിനോടകം ഗാനം കണ്ടു കഴിഞ്ഞു. ലോഗന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ദീപക് ദേവ്. മുൻപും മലയാളം ഗാനങ്ങൾ ആലപിച്ച കാർത്തിക് ആണ് ഗായകൻ. ചിത്രത്തിലെ രണ്ടു പ്രധാന സംഘട്ടന രംഗങ്ങളിലും പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത് ഗാനങ്ങളാണ്. നീണ്ട ഇടവേളയ്ക്കു ശേഷം ഉഷ ഉതുപ് മലയാളത്തിൽ മടങ്ങി വന്നതും ലൂസിഫറിലൂടെയാണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രം ചെയ്യുന്നു. നായിക മഞ്ജു വാര്യർ. ബോളിവുഡ് നടൻ വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സച്ചിൻ ഖേധേക്കർ എന്നിവർ മറ്റു സുപ്രധാന വേഷങ്ങളിലെത്തുന്നു. റിലീസ് ആയി ദിവസങ്ങൾക്കുള്ളിൽ തന്നെ 50 കോടി ക്ലബ്ബിൽ ലൂസിഫർ കയറിപ്പറ്റിയിട്ടുണ്ട്. ഇതോടു കൂടി 50 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനും, സംവിധായകനും, നിർമ്മാതാവുമായ വ്യക്തിയെന്ന നേട്ടം പൃഥ്വിരാജ് സ്വന്തമാക്കി.