തുടർച്ചയായി 100 മണിക്കൂർ പ്രദർശനം നടത്തി ലൂസിഫറിന് റെക്കോർഡ്

Lucifer achieves 100 uninterrupted hours of screening | ചങ്ങരംകുളം മാർസ് സിനിമാസിൽ ആണ് ലൂസിഫർ ഈ അപൂർവ നേട്ടം കൈവരിച്ചത്

news18india
Updated: April 1, 2019, 4:18 PM IST
തുടർച്ചയായി 100 മണിക്കൂർ പ്രദർശനം നടത്തി ലൂസിഫറിന് റെക്കോർഡ്
കാറിനരികിൽ മോഹൻലാൽ, പിന്നിൽ പൃഥ്വിരാജ്, ഛായാഗ്രാഹകൻ സുജിത് വാസുദേവ്
  • Share this:
100 മണിക്കൂർ നിർത്താത്ത പ്രദർശനം നടത്തി ലൂസിഫർ മറ്റൊരു റെക്കോർഡിലേക്ക്. ചങ്ങരംകുളം മാർസ് സിനിമാസിൽ ആണ് ലൂസിഫർ ഈ അപൂർവ നേട്ടം കൈവരിച്ചത്. തിയേറ്ററിന്റെ ഫേസ്ബുക് പോസ്റ്റ് വഴിയാണ് ഈ നേട്ടം പ്രേക്ഷകരുമായി പങ്കുവച്ചത്. "ഇൻഡ്യൻ സിനിമ ചരിത്രത്തിൽ ഇത് ആദ്യം തുടര്ച്ചയായ 100 മണിക്കൂറിൽ 70 ഷോ..ഇന്ന് 1 മണിക്ക് ഉള്ള, ദൈവികത്വവും, പൈശാചികതയും നിറഞ്ഞാടിയ ലൂസിഫർ സിനിമ പ്രദര്ശനത്തോടെ മാർസ് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സിനിമ തീയേറ്റർ ആയി മാറുകയാണ്...കളിച്ച 95% ഷോകളും നിറഞ്ഞ സദസ്സിൽ എന്നതും മാർസിനു മാത്രം സ്വന്തം.." മാർസിന്റെ പോസ്റ്റ് ഇങ്ങനെ. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പ്രത്യേക ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്.റിലീസ് ആയി ദിവസങ്ങൾക്കുള്ളിൽ തന്നെ 50 കോടി ക്ലബ്ബിൽ ലൂസിഫർ കയറിപ്പറ്റിയിട്ടുണ്ട്. ഇതോടു കൂടി 50 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനും, സംവിധായകനും, നിർമ്മാതാവുമായ വ്യക്തിയെന്ന നേട്ടം പൃഥ്വിരാജ് സ്വന്തമാക്കി. ചിത്രത്തിലെ മോഹൻലാൽ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ ഒന്നാം സ്ഥാനത്തെത്തി. മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സച്ചിൻ ഖേധേക്കർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരളി ഗോപിയുടേതാണ് തിരക്കഥ.

First published: April 1, 2019, 4:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading