മെയ് 3 മുതൽ തമിഴ് പേസാൻ ലൂസിഫർ
Lucifer Tamil version from May 3 onwards | തമിഴ് ഡബ്ഡ് വേർഷൻ റിലീസിനായി തയ്യാറെടുക്കുകയാണ്
news18india
Updated: April 29, 2019, 5:44 PM IST

ലൂസിഫറിന്റെ തമിഴ് പോസ്റ്റർ
- News18 India
- Last Updated: April 29, 2019, 5:44 PM IST
സൂപ്പർ ഹിറ്റ് മലയാള ചിത്രം ലൂസിഫർ മെയ് 3 മുതൽ തമിഴ് പേസും. തമിഴ് ഡബ്ഡ് വേർഷൻ റിലീസിനായി തയ്യാറെടുക്കുകയാണ്. ഇതൊനൊടകം തെലുങ്കു ഭാഷയിൽ റിലീസ് ആയിക്കഴിഞ്ഞു. ഇവിടെയും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ നാല് ദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിലും, 12 ദിവസം കഴിഞ്ഞപ്പോൾ 100 കോടി ക്ലബ്ബിലും, 21-ാം ദിവസം 150 കോടി ക്ലബ്ബിലും ഇടം നേടിയ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാതി നേടും എന്നാണു പ്രതീക്ഷ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
നായകൻ മോഹൻലാലിന്റെ തന്നെ പുലിമുരുകനാണ് ഇനി ലൂസിഫറിനുള്ള പ്രധാന എതിരാളി. 152 കോടി ബോക്സ് ഓഫീസ് കളക്ഷനിൽ ക്ലോസ് ചെയ്ത ചിത്രമാണ് പുലിമുരുകൻ. മഞ്ജു വാര്യർ, വിവേക് ഒബ്റോയ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ലൂസിഫർ. 50 കോടി ക്ലബ്ബിൽ പേരുള്ള മലയാള സിനിമയിലെ നടനും, നിർമ്മാതാവും സംവിധായകനും എന്ന നേട്ടം പൃഥ്വിരാജിന് നേടിക്കൊടുക്കുക കൂടി ചെയ്തു ലൂസിഫർ. മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം രണ്ടാം ഭാഗം വേണമെന്ന ശക്തമായ ആവശ്യവുമായി ആരാധകർ മുന്നിലുണ്ട്.
നായകൻ മോഹൻലാലിന്റെ തന്നെ പുലിമുരുകനാണ് ഇനി ലൂസിഫറിനുള്ള പ്രധാന എതിരാളി. 152 കോടി ബോക്സ് ഓഫീസ് കളക്ഷനിൽ ക്ലോസ് ചെയ്ത ചിത്രമാണ് പുലിമുരുകൻ.