HOME » NEWS » Film »

ലൂസിഫറിന്‍റെ ടീസറുമായി മമ്മൂട്ടി

News18 Malayalam
Updated: December 13, 2018, 9:55 AM IST
ലൂസിഫറിന്‍റെ ടീസറുമായി മമ്മൂട്ടി
lucifer_mohanlal
  • Share this:
'ചെയ്ത പാപങ്ങൾക്കല്ലേ ഫാദർ കുമ്പസരിക്കാൻ പറ്റൂ, ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് കുമ്പസരിക്കാൻ പറ്റില്ലല്ലോ'- മോഹൻലാലിന്‍റെ തകർപ്പൻ ഡയലോഗുമായി ആരാധകർ കാത്തിരിക്കുന്ന ലൂസിഫറിന്റെ ടീസർ പുറത്തിറങ്ങി. പൃഥിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ മമ്മുട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്. പൃഥ്വിരാജിനും മോഹൻലാലിനും ആശംസകൾ നേർന്നുകൊണ്ടാണ് മമ്മൂട്ടി ടീസർ പുറത്തിറക്കിയത്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ലൂസിഫർ.

ടീസർ കാണാം...


സ്റ്റീഫൺ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്‍റെ സഹായിയായി പ്രധാന വേഷത്തിൽ കലാഭവൻ ഷാജോണും എത്തുന്നുണ്ട്. നോക്കെത്താ ദൂരത്ത് കണ്ണുനട്ട് എന്ന ചിത്രത്തിനുശേഷം ഫാസിൽ മോഹൻലാലിനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തുന്നുവെന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. മമ്മൂട്ടിയാണ് ചിത്രത്തിന്‍റെ തുടക്കത്തിൽ വിവരണം നൽകുന്നത്.

പൃഥ്വിക്ക് പകരം ജയ്?

ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, നൈല ഉഷ എന്നിവരാണ് മറ്റു താരങ്ങൾ. ഒടിയന് പുറമെ മോഹൻലാലും മഞ്ജു വാര്യരും നായികാ നായക വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ.

ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദേവും സംഗീത് ദീപക് ദേവുമാണ് നിർവഹിക്കുന്നത്.

ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും.
First published: December 13, 2018, 9:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories