News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 25, 2020, 3:42 PM IST
suhasini
മലയാളത്തിൽ മികച്ച വിജയം നേടിയ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിംഗ് സംബന്ധിച്ച വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് താനാകുമെന്ന് മെഗാസ്റ്റാർ ചിരഞ്ജീവി പ്രഖ്യാപിച്ചിരുന്നു.
സാഹോയുടെ സംവിധായകന്‍ സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോനിഡെലാ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍ ചിത്രം നിർമ്മിക്കും.
തെലുങ്ക് റീമേക്കില്‍ മലയാളത്തിൽ മഞ്ജുവാര്യര്‍ അഭിനയിച്ച പ്രിയദര്‍ശിനി രാംദാസിന്റെ റോളിലെത്തുന്നത് സുഹാസിനി മണിരത്‌നം ആയിരിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.
ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സുഹാസിനിയെ കണ്ടിരുന്നുവെന്നും കഥാപാത്രം സുഹാസിനിക്ക് ഇഷ്ടമായെന്നും ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. ആഗസ്റ്റിൽ ഇതുസംബന്ധിച്ച ഔദ്യോഗി പ്രഖ്യാപനം ഉണ്ടാകുമെന്നും വിവരങ്ങളുണ്ട്.
ചിരഞ്ജീവിയുടെ സഹോദരികഥാപാത്രമാണിത്. ആദ്യം വിജയശാന്തിയെ ഈ റോളിനുവേണ്ടി സമീപിച്ചിരുന്നു. എന്നാല്‍ താരം പിന്‍മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ഭീഷണി കെട്ടടങ്ങിയതിനുശേഷം ഷൂട്ട് ആരംഭിക്കാനാണ് തീരുമാനം എന്നും സൂചനയുണ്ട്.
TRENDING:Rehana Fatima Viral Video | കേസെടുത്തതിൽ ഭയമില്ല; മുന്‍കൂര്‍ ജാമ്യത്തിനോ ഒളിച്ചു പോകാനോ ഉദ്ദേശിക്കുന്നില്ല: രഹന ഫാത്തിമ
[NEWS]'ഇതെന്‍റെ ഡ്യൂട്ടിയാണ്': മാൻഹോളിലിറങ്ങി ഡ്രെയിനേജ് മാലിന്യങ്ങൾ നീക്കം ചെയ്ത് ബിജെപി കൗൺസിലർ [NEWS]Viral Photos | അതിശൈത്യത്തെ അവഗണിച്ച് കഠിന പരിശീലനത്തിൽ ചൈനീസ് സേന [PHOTO]
പൃഥ്വിരാജ് സുകുമാരന്റെ ആദ്യസംവിധാന സംരംഭമായിരുന്ന ലൂസിഫര്‍ ബോക്‌സ്ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവെച്ച ചിത്രമായിരുന്നു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ചിത്രം കൂടിയാണിത്. ചിരഞ്ജീവി പൃഥ്വിരാജില്‍ നിന്ന് സിനിമയുടെ പകര്‍പ്പാവകാശം വാങ്ങിയിരുന്നു.
ഇന്ദ്രജിത്ത്, ബോളിവുഡ് താരം വിവേക് ഒബ്റോയ്, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. പൃഥ്വിരാജും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
First published:
June 25, 2020, 3:42 PM IST