സ്റ്റീഫൻ നെടുമ്പുള്ളിക്കും സംഘത്തിനും ഇവിടെ മാത്രമല്ല, അങ്ങ് ദുബായിലുമുണ്ട് കോൺടാക്ട്. സ്റ്റീഫനായ മോഹൻലാലും, സംവിധായകൻ പൃഥ്വിരാജും ഒപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരും ചേർന്ന് പുതിയ ചിത്രം ലൂസിഫറിന്റെ ട്രെയ്‌ലർ പ്രകാശിപ്പിക്കുന്നത് ദുബായിയിൽ. മാർച്ച് 22ന് വൈകുന്നേരം 6.30 നാണ് ആ ശുഭമുഹൂർത്തം. സ്ഥലം അബുദാബി ദൽമാ മാൾ. മറ്റു അന്യഭാഷാ ചിത്രങ്ങളുടെയും ചുവടുപിടിച്ച്, ട്രെയ്‌ലർ പ്രകാശനത്തിന് പ്രത്യേക ചടങ്ങു സംഘടിപ്പിക്കുന്ന രീതിക്ക് മലയാളത്തിലും ആരംഭം കുറിക്കുകയാണ് ലൂസിഫർ.
Also read: ലൂസിഫറിലെ മോഹൻലാലിന്റെ ലാൻഡ്‌മാസ്റ്റർ കാർ ഈ നടന്റേതാണ്
ലൂസിഫറിന്റെ ഓവർസീസ് റൈറ്റ്സ് ദുബായ് കേന്ദ്രീകരിച്ച ഫാർസ് ഫിലിംസ് വൻ തുക നൽകി സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 92 ഇടങ്ങളിലായി 686ന് മുകളിൽ വരുന്ന കേന്ദ്രങ്ങളിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിലവിൽ മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും രാജ്യത്തിന് പുറത്ത് ലൂസിഫറിന് ലഭിക്കുക.
മാർച്ച് 28 ന് റിലീസ് ആവുന്ന ചിത്രത്തിലെ നായിക മഞ്ജു വാര്യരാണ്. ഒരിടവേളക്ക് ശേഷം സംവിധായകൻ ഫാസിൽ നടന്റെ വേഷമണിയുന്നുണ്ട്. ഫാദർ നെടുമ്പുള്ളി എന്ന കഥാപാത്രമാണ് ഫാസിൽ അവതരിപ്പിക്കുക. വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Antony Perumbavoor, Lucifer, Lucifer cast, Lucifer Manju Warrier, Lucifer Murali Gopy, Lucifer Prithviraj, Lucifer Tovino Thomas