മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് ട്രെയ്ലർ പുറത്തു വന്നു. ഉടൻ തന്നെ ലൂസിഫർ തെലുങ്കിൽ പ്രതീക്ഷിക്കാം എന്ന് സംവിധായകൻ പൃഥ്വിരാജ് ഉറപ്പു തരുന്നു. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്ലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. തെലുങ്കിൽ മോഹൻലാൽ കഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളിയുടെ പേരിന് വ്യത്യാസം ഉണ്ട്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫര്‍. എന്നാല്‍ അരങ്ങേറ്റത്തിലും മികച്ച സംവിധായകനാണെന്ന് പൃഥ്വി തെളിയിച്ചിരിക്കുകയാണെന്നാണ് ആരാധകരും സിനിമാരംഗത്തുള്ളവരും ഒന്നടങ്കം പറയുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക. ബോളിവുഡ് നടൻ വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സച്ചിൻ ഖേധേക്കർ എന്നിവരാണ് മറ്റു വേഷങ്ങളിൽ. മാർച്ച് 28നാണ് ലൂസിഫർ തിയേറ്ററുകളിലെത്തിയത്. ചിത്രം 50 കോടി ക്ലബ്ബിൽ ഇതിനോടകം ഇടം നേടിക്കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.