• HOME
  • »
  • NEWS
  • »
  • film
  • »
  • ലാലേട്ടന്റെ ലൂസിഫർ ട്രെൻഡിങ് നമ്പർ വൺ

ലാലേട്ടന്റെ ലൂസിഫർ ട്രെൻഡിങ് നമ്പർ വൺ

Lucifer trailer trending number 1: ലൂസിഫർ ട്രെയ്‌ലർ ഇറങ്ങിയിട്ട് 24 മണിക്കൂർ തികഞ്ഞിട്ടില്ല

ലൂസിഫറിൽ മോഹൻലാൽ

ലൂസിഫറിൽ മോഹൻലാൽ

  • Last Updated :
  • Share this:
    Lucifer trailer trending No: 1 | ലൂസിഫർ ട്രെയ്‌ലർ ഇറങ്ങിയിട്ട് 24 മണിക്കൂർ തികഞ്ഞിട്ടില്ല. അതിനും മുൻപേ യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വൺ ആയി മാറി ഈ മോഹൻലാൽ ചിത്രത്തിന്റെ ട്രെയ്‌ലർ. ഏതാനും മണിക്കൂറുകൾക്കുള്ളിൽ 25 ലക്ഷത്തിലധികം പേർ കണ്ടു എന്നത് അത്ര ചെറിയ കാര്യവുമല്ല. ഇതിനു മുൻപ് ജയസൂര്യ ചിത്രം പ്രേതത്തിന്റെ ട്രെയ്‌ലർ ഇത്തരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. സ്റ്റീഫൻ നെട്ടൂരാൻ എന്ന അനശ്വര രാഷ്ട്രീയ കഥാപാത്രം കൈകാര്യം ചെയ്ത ലാലിൻറെ മറ്റൊരു വേഷപ്പകർച്ചയാവും സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.



    മോഹൻലാലിന്റെ അവതരണ‌‌ത്തോടെയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ഉദ്യോഗജനകമായ രംഗങ്ങൾ ഒരു പൊളിറ്റിക്കൽ ത്രില്ലറ്റിന്റെ എല്ലാവിധ ചേരുവകളോടെയുമാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി ഖദറണിഞ്ഞാണ് മോഹന്‍ലാല്‍ എത്തുന്നത്.

    ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്. ഈ മാസം 28 ന് ചിത്രം തിയറ്ററുകളിലെത്തും.

    First published: