നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • രാജേഷ് ശർമ്മയുടെ 'രാക്ഷസ രാവണൻ'; ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

  രാജേഷ് ശർമ്മയുടെ 'രാക്ഷസ രാവണൻ'; ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

  Lyrical song from Rajesh Sharma movie Rakshasa Ravanan is out | ടിപ്പർ ലോറി ഡ്രൈവർ ജോസ് എന്ന കഥാപാത്രത്തെയാണ് രാജേഷ് ശർമ്മ അവതരിപ്പിക്കുന്നത്

  രാജേഷ് ശർമ്മ

  രാജേഷ് ശർമ്മ

  • Share this:
   നടൻ രാജേഷ് ശർമ്മയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോജൻ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'രാക്ഷസ രാവണൻ' എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.

   ധന്യ പ്രദീപ് ടോം എഴുതി വരികൾക്ക് പ്രദീപ് ടോം സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ ആലപിച്ച 'ദൂരെ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

   ഇക്കോ നെറ്റ് ഫിലിംസിന്റെ ബാനറിൽ ഉണ്ണികൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനു നായർ നായികയാവുന്നു.

   ബിനീഷ് ബാസ്റ്റിൻ, പി. ബാലചന്ദ്രൻ, സാജൻ പള്ളുരുത്തി, കൃഷ്ണ, ജയശങ്കർ, ജിനു കോട്ടയം, പൗളി വത്സൻ, മോളി കണ്ണമാലി തുടങ്ങിയ അഭിനേതാക്കളും കഥാപത്രങ്ങളാവുന്നു.

   ടിപ്പർ ലോറി ഡ്രൈവർ ജോസ് എന്ന കഥാപാത്രത്തെയാണ് രാജേഷ് ശർമ്മ അവതരിപ്പിക്കുന്നത്.

   അശോക് സൂര്യ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ജോജൻ ജോസഫിന്റെ വരികൾക്ക് അനിൽ സംഗീതം പകരുന്നു.

   പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ, കല- സുബെെർ സിന്ധഗി, മേക്കപ്പ്- അഭിലാഷ് വലിയകുന്ന്, വസ്ത്രാലങ്കാരം- ബുസി ബേബി ജോൺ, സ്റ്റിൽസ്- അമൽ സി.എസ്., പരസ്യകല- ട്ടെെജോ ജോൺ, എഡിറ്റർ- വിഷ്ണു ശങ്കർ, സ്റ്റുഡിയോ- മിറാക്കിൾ സ്റ്റുഡിയോ ഹൗസ്, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: ഭാഷയോ പ്രായമോ പ്രശ്‌നമില്ല; പ്രഭാസ് - ദീപിക പദുക്കോണ്‍ ചിത്രത്തില്‍ നിങ്ങള്‍ക്കും അവസരം

   'മഹാനടി' എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ഭാഷയോ പ്രായമോ പ്രശ്‌നമില്ലെന്നാണ് കാസ്റ്റിംഗ് കോളില്‍ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

   നിങ്ങള്‍ അഭിനേതാവോ, മോഡലോ, ആയോധന കലാ വിദഗ്ധരോ ആരുമായാലും ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 12, 15 തിയതികളിലായാണ് ഓഡീഷന്‍ നടക്കുന്നത്.

   കൊച്ചിയിലും ഓഡീഷന്‍ നടക്കുന്നുണ്ട്. സെപ്റ്റംബര്‍ 15 നാണ് കൊച്ചിയിലെ ഓഡീഷന്‍. ബാംഗ്ലൂര്‍, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലും ഓഡീഷന്‍ നടക്കുന്നുണ്ട്.

   നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ദീപികാ പദുക്കോണ്‍ ആണ് നായികയാവുന്നത്. അമിതാബ് ബച്ചനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

   ദീപികയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റമായിരിക്കും ഈ സിനിമ. പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവു ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റര്‍ ആയി എത്തുന്നതും വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്റെ 89ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

   വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വമ്പന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ളീഷിലും ചിത്രമെത്തും.

   സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറാകും ഈ ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും.
   Published by:user_57
   First published:
   )}