നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy birthday Mohanlal | പ്രിയദർശൻ രചിച്ച വരികൾ; മോഹൻലാലിൻറെ പിറന്നാളിന് മരയ്ക്കാർ ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി

  Happy birthday Mohanlal | പ്രിയദർശൻ രചിച്ച വരികൾ; മോഹൻലാലിൻറെ പിറന്നാളിന് മരയ്ക്കാർ ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി

  Lyrical song from the movie Marakkar Arabikkadalinte Simham | 'ചെമ്പിന്റെ ചേലുള്ള...' എന്നാരംഭിക്കുന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്

  മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം

  മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം

  • Share this:
   മോഹൻലാലിന്റെ ജന്മദിനം പ്രമാണിച്ച് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം 'മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം' സിനിമയിലെ ലിറിക്കൽ വീഡിയോ ഗാനം ഇന്ന് സൈന മ്യൂസിക്ക് യുട്യൂബ് ചാനൽ റിലീസ് ചെയ്തു. പ്രിയദർശൻ രചനയും സംവിധാനവും നിർവഹിക്കുന്ന മോഹൻലാൽ ചിത്രമായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' ഹൃദ്യമായ ഗാനമാണിത്.

   പ്രിയദർശൻ എഴുതി റോണി റാഫേൽ സംഗീതം പകർന്ന് വിഷ്ണു രാജ് ആലപിച്ച 'ചെമ്പിന്റെ ചേലുള്ള...' എന്നാരംഭിക്കുന്ന ഗാനമാണ് സൈന മ്യൂസിക്ക് മോഹൻലാലിന്റെ ജന്മദിനമായ ഇന്ന് പ്രകാശനം ചെയ്തത്. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ അഞ്ചു ഭാഷകളിലും ഈ ഗാനം അവതരിപ്പിക്കുന്നുണ്ട്.

   അർജ്ജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, മുകേഷ്, നെടുമുടി വേണു, സിദ്ദിഖ്, മഞ്ജു വാര്യർ, കീർത്തി സുരേഷ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

   ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. മമ്മാലി അഥവാ കുഞ്ഞാലിമരക്കാർ നാലാമനായാണ് പ്രണവ് എത്തുക.

   ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ എപ്പിക് ഹിസ്റ്റോറിക്കൽ വാർ ഫിലിമിന്റെ ഛായാഗ്രഹണം തിരു നിർവ്വഹിക്കുന്നു. എഡിറ്റർ- എം.എസ്. അയ്യപ്പൻ നായർ.

   67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് നേട്ടം കൊണ്ടുവന്ന ചിത്രങ്ങളിൽ ഒന്ന് മരയ്ക്കാറാണ്. മികച്ച സിനിമ ഉൾപ്പെടെ 11 പുരസ്കാരങ്ങളാണ് ഇത്തവണ മലയാളത്തിന് ലഭിച്ചത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കരം നേടി. ഇതടക്കം മൂന്ന് പുരസ്കാരങ്ങളാണ് മരയ്ക്കാറിന് ലഭിച്ചത്.   മരയ്ക്കാറിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിന് സുജിത്ത് സായി പുരസ്കാരം നേടി. സ്‌പെഷ്യല്‍ ഇഫക്ടിനുള്ള പുരസ്‌കാരം മരയ്ക്കാറിലൂടെ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ സ്വന്തമാക്കിയിരുന്നു.

   പ്രിയദർശനും മകൾ കല്യാണിയും മകൻ സിദ്ധാർഥും ആദ്യമായി ഒന്നിച്ച ചിത്രത്തിൽ തന്നെ മൂന്നു ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു എന്നതും പ്രത്യേകതയാണ്.

   5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാർ തിയേറ്ററിൽ എത്തിക്കാനിരിക്കവെയാണ് കോവിഡ് പൊട്ടിപ്പുറപ്പെടലും തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നു ചേർന്നത്. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തിൽ മരയ്ക്കാറും ഉൾപ്പെട്ടു.

   ഈ വർഷം ജനുവരിയിൽ തിയേറ്റർ തുറന്നപ്പോഴും മരയ്ക്കാർ മാർച്ച് മാസം റിലീസ് പറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും മാറ്റിവയ്‌ക്കേണ്ടി വന്നു. മെയ് 13 ആണ് പുതിയ റിലീസ് തിയതിയായി പ്രഖ്യാപിച്ചത്. പക്ഷെ രണ്ടാം തരംഗം മൂലം നിയന്ത്രണങ്ങൾ വന്നതോട് കൂടി വീണ്ടും റിലീസ് നീളുകയാണ്.

   Summary: A lyrical song from Marakkar-Arabikkadalinte Simham with verses penned by Priyadarshan has been out on the birthday of Mohanlal
   Published by:user_57
   First published:
   )}