നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Oru Thathwika Avalokanam | 'ചങ്കുപറിക്കും വഞ്ചനയലിനി രാഷ്ട്രീയം, വങ്കത്തത്തിൻ കിങ്കരനല്ലിനി പ്രതിപക്ഷം'; ഒരു താത്വിക അവലോകനം സിനിമയിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി

  Oru Thathwika Avalokanam | 'ചങ്കുപറിക്കും വഞ്ചനയലിനി രാഷ്ട്രീയം, വങ്കത്തത്തിൻ കിങ്കരനല്ലിനി പ്രതിപക്ഷം'; ഒരു താത്വിക അവലോകനം സിനിമയിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി

  Lyrical song from the movie Oru Thathwika Avalokanam is here. 'തങ്കസൂര്യൻ ഉദിച്ചു തെളിഞ്ഞു...' എന്നാരംഭിക്കുന്ന ഗാനം മധു ബാലകൃഷ്ണൻ, രാജലക്ഷ്മി, ജോസ് സാഗർ, ഖാലീദ് എന്നിവർ ചേർന്നാണ് പാടിയത്

  ഒരു താത്വിക അവലോകനം

  ഒരു താത്വിക അവലോകനം

  • Share this:
   ജോജു ജോർജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിച്ചു അഖിൽ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.

   'തങ്കസൂര്യൻ ഉദിച്ചു തെളിഞ്ഞു...' എന്നാരംഭിക്കുന്ന ഈ ഗാനം മധു ബാലകൃഷ്ണൻ, രാജലക്ഷ്മി, ജോസ് സാഗർ, ഖാലീദ് എന്നിവർ ചേർന്നാണ് പാടിയത്. കൈതപ്രത്തിന്റെ വരികൾക്ക് ഒ. കെ. രവിശങ്കർ സംഗീതം പകർന്ന ഗാനമാണിത്.

   ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാർ, ബാലാജി ശര്‍മ്മ, വിയാൻ,
   ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍

   ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു. കെെതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഒ.കെ. രവിശങ്കര്‍ സംഗീതം പകരുന്നു. ശങ്കർ മഹാദേവൻ, മധു ബാലകൃഷ്ണൻ, ജോസ് സാഗർ, രാജലക്ഷ്മി എന്നിവരാണ് ഗായകർ.   പശ്ചാത്തല സംഗീതം- ഷാൻ റഹ്മാൻ, എഡിറ്റിംങ്- ലിജോ പോള്‍. പ്രൊജ്റ്റ് ഡിസെെന്‍- ബാദുഷ, ലൈൻ പ്രൊഡ്യുസർ- മേലില രാജശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ- എസ്സാ കെ എസ്തപ്പാന്‍, കല- ശ്യാം കാർത്തികേയൻ, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു, പരസ്യകല-അധിന്‍ ഒല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്, ഫിനാൻസ് കൺട്രോളർ- സുനിൽ വേറ്റിനാട്, പ്രൊജക്റ്റ് മെന്റർ-ശ്രീഹരി.

   പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമായ 'ഒരു താത്വിക അവലോകം' ഉടൻ പ്രദർശനത്തിനെത്തും വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.

   'സന്ദേശം' എന്ന സിനിമയിലെ പ്രശസ്ത ഡയലോഗും നടൻ ശങ്കരാടിയുടെ ചിത്രവും ചേർന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ തുടക്കം മുതലേ ശ്രദ്ധേയമായിരുന്നു. മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

   സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമയിലെ കുമാര പിള്ള എന്ന കഥാപാത്രമാണ് ശങ്കരാടി അവതരിപ്പിച്ചത്. 'റാഡിക്കൽ ആയ ഒരു മാറ്റം അല്ല.' എന്ന് അജു വർഗീസ് ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റ് ചെയ്ത പോസ്റ്ററിൽ പറഞ്ഞിരുന്നു.

   Summary: Here comes the latest lyrical song from the movie 'Oru Thathwika Avalokanam'. The film is a political satire on the present day Kerala society. The film stars Aju Varghese, Joju George and Niranj Maniyanpillai in the lead. The film had released its teaser
   Published by:user_57
   First published:
   )}