ദേവ് മോഹൻ, (Dev Mohan) വിനായകന്‍, (Vinayakan) ലാൽ, (Lal) ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട് ' (12 movie) എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം (lyrical video song) റിലീസായി. ലിയോ തദേവൂസ് എഴുതിയ വരികൾക്ക് അൽഫോൺസ് ജോസഫ് സംഗീതം പകർന്ന് മാർട്ടിൻ ഊരളി ആലപിച്ച ആലപിച്ച 'തട്ടി വീഴാൻ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു.
സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
തീരദേശ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ-ഡ്രാമയാണ് 'പന്ത്രണ്ട്'. ഒരു അപരിചിതൻ അവരുടെ ഇടയിലേക്ക് പ്രവേശിക്കുമ്പോൾ നാടകീയമായ വഴിത്തിരിവാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ വിവരിക്കുന്ന ചിത്രമാണിത്.
സിനിമയിൽ ഒരു ഔദ് വിദ്വാന്റെ വേഷമാണ് ദേവ് മോഹൻ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ടർക്കിഷ് ഉപകരണം ഉപയോഗിക്കാൻ നായകനെ സഹായിച്ചതായി സംവിധായകൻ പറഞ്ഞിരുന്നു.
ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു.
എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈൻ- പോപ്‌കോണ്‍, സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, വി.എഫ്.എക്‌സ്. - മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ- ഹരീഷ് സി. പിള്ള, മോഷൻ പോസ്റ്റർ- ബിനോയ് സി. സൈമൺ, പ്രൊഡക്ഷൻ മാനേജർ- നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
ജൂൺ 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയെറ്ററുകളില്‍ എത്തും.
Summary: A lyrical video song from the movie 'Panthrandu' starring Dev Mohan, Shine Tom Chacko, Lal and Vinayakan in the lead roles has been out. Touted to be a gangster drama set on a coastal background, the movie is directed by Leo Thaddeus. 'Panthrandu' is releasing on June 10ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.