• HOME
 • »
 • NEWS
 • »
 • film
 • »
 • ആസിഫ് അലി ചിത്രത്തിന് അശ്വതി ശ്രീകാന്ത് എഴുതിയ വരികൾ; 'കുഞ്ഞെൽദോ' ലിറിക്കൽ വീഡിയോ

ആസിഫ് അലി ചിത്രത്തിന് അശ്വതി ശ്രീകാന്ത് എഴുതിയ വരികൾ; 'കുഞ്ഞെൽദോ' ലിറിക്കൽ വീഡിയോ

Lyrical video from Asif Ali movie Kunjeldho | പെൺപൂവേ കണ്ണിൽ മഴ തോർന്നുവോ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്

കുഞ്ഞെൽദോ

കുഞ്ഞെൽദോ

 • Last Updated :
 • Share this:
  ആസിഫ് അലിയെ (Asif Ali) പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ' (Kunjeldho) എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. അശ്വതി ശ്രീകാന്ത് (Aswathy Sreekanth) എഴുതി ഷാൻ റഹ്മാൻ (Shan Rahman) ഈണം പകർന്ന 'പെൺപൂവേ കണ്ണിൽ മഴ തോർന്നുവോ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. 'കുഞ്ഞെൽദോയെ' ഡിസംബർ 24-ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയെറ്ററിലെത്തിക്കുന്നു.

  'കല്‍ക്കി' ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.

  സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം. ദാസ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.

  ക്രിയേറ്റീവ് ഡയറക്ടര്‍- വിനീത് ശ്രീനിവാസന്‍, ലെെന്‍ പ്രൊഡ്യൂസര്‍- വിനീത് ജെ. പൂല്ലുടന്‍, എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- നിമേഷ് എം. താനൂര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- ദിവ്യ സ്വരൂപ്, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, പരസ്യകല- അരൂഷ് ഡൂടില്‍

  ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ശ്രീജിത്ത് നന്ദന്‍, അതുല്‍ എസ്. ദേവ്, ജിതിന്‍ നമ്പ്യാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-അനുരൂപ്, ശ്രീലാല്‍, നിധീഷ് വിജയന്‍, സൗണ്ട് ഡിസെെനര്‍- നിഖില്‍ വര്‍മ്മ, ഫിനാന്‍സ് കണ്‍ട്രോളര്‍- വിജീഷ് രവി, ഫിനാന്‍സ് മാനേജര്‍- ഡിറ്റോ ഷാജി, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, സജീവ് ചന്തിരൂര്‍, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.  Also read: റോണി റാഫേലിന്റെ ഈണത്തില്‍ 'നീയേ എന്‍ തായേ' 'മരക്കാറി'ലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

  ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍(Mohanlal) ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'(Marakkar movie, Marakkar Arabikadaline Simham). പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെപുതിയ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.'

  നീയേ എന്‍ തായേ' എന്ന തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് റോണി റാഫേല്‍.

  ഹരിശങ്കറും രേഷ്മ രാഘവേന്ദ്രയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സാമൂതിരിയുടെ രാജസദസ്സില്‍ ആലപിക്കപ്പെടുന്ന കീര്‍ത്തനത്തിന്റെ രൂപത്തിലാണ് ഗാനത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്.

  നെടുമുടി വേണു ആണ് സാമൂതിരിയായി എത്തിരിക്കുന്നത്.

  മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.
  Published by:user_57
  First published: