നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'അവിയൽ' സിനിമയുടെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

  'അവിയൽ' സിനിമയുടെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

  Lyrical video from Aviyal movie is out | സിറാജ്ജുദ്ധീൻ, കേതക്കി നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്

  • Share this:
   പോക്കറ്റ് എസ്.ക്യൂ. പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമ്മിച്ച് ഷാനിൽ മുഹമ്മദ്‌ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന 'അവിയൽ' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറികൽ വീഡിയോ പുറത്തിറങ്ങി.

   ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ തങ്ങളുടെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു.   മലയാളത്തിന്റെ ചലച്ചിത്ര സംവിധായകൻ ജിസ് ജോയ് ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. സിറാജ്ജുദ്ധീൻ, കേതക്കി നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
   ജോജു ജോർജ്, അനശ്വര രാജൻ, ആത്മീയ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

   ജോസഫ് എന്ന സിനിമയ്ക്ക് ശേഷം ജോജുവും ആത്മീയയും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

   മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ സംഗീതം ഒരുക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മേഘ മാത്യു.

   ഒരുപാട് മികച്ച ടെക്‌നീഷ്യൻസ് അവിയലിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സുദീപ് എലമൻ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ തുടങ്ങിയ നാല് പേരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവരാണ് എഡിറ്റിംഗ്.
   Published by:user_57
   First published:
   )}