• HOME
 • »
 • NEWS
 • »
 • film
 • »
 • MOVIES LYRICAL VIDEO FROM INDRANS MOVIE VELUKKAKKA IS OUT

ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാവുന്ന 'വേലുക്കാക്ക' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ റിലീസായി

Lyrical video from Indrans movie Velukkakka is out | ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍. കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'വേലുക്കാക്ക'

വേലുക്കാക്ക

വേലുക്കാക്ക

 • Share this:
  ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍. കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന 'വേലുക്കാക്ക' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ റിലീസായി. മുരളി ദേവ് എഴുതി യൂണിസ്ക്കോ സംഗീതം നൽകി വിദ്യാധരൻ മാസ്റ്റർ ആലപിച്ച 'കാക്ക പാവം കറുത്ത പക്ഷി' എന്ന ഗാനമാണ് റിലീസായത്.

  സാജു നവോദയ (പാഷാണം ഷാജി ഫെയിം), ഷെബിന്‍ ബേബി, മധു ബാബു, നസീർ സംക്രാന്തി, ഉമ കെ പി, വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ്‌ വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.

  എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍, സിബി വര്‍ഗ്ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു.സത്യന്‍ എം. എ. തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ്, ശ്രീനിവാസന്‍ മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യൂണിസ്ക്കോ എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍- ഐജു എം. എ. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ശാലിന്‍ കുര്യന്‍, ഷിജോ പഴയംപള്ളി, പോള്‍ കെ. സോമന്‍ കുരുവിള, പ്രൊഡ്കഷന്‍ കണ്‍ട്രോളര്‍: ചെന്താമരാക്ഷന്‍, പ്രൊഡക്ഷന്‍ ഡിസെെനര്‍- പ്രകാശ് തിരുവല്ല, കല: സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്-അഭിലാഷ് വലിയക്കുന്ന്, വസ്ത്രാലങ്കാരം: ഉണ്ണി പാലക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീകുമാര്‍ വള്ളംകുളം, അസോസിയേറ്റ് ഡയറക്ടര്‍: വിനയ് ബി. ഗീവര്‍ഗ്ഗീസ്, ക്രിയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍- ദിലീപ് കുട്ടിച്ചിറ, സ്റ്റില്‍സ്-രാംദാസ് മാത്തൂര്‍, പരസ്യകല: സജീഷ് എം. ഡിസെെന്‍, വാര്‍ത്ത പ്രചരണം: എ. എസ്. ദിനേശ്.  ഇന്ദ്രൻസ് ബോഡി ബിൽഡറായെത്തുന്നു

  ഇന്ദ്രൻസ് ബോഡി ബിൽഡർ ആയി എത്തുന്ന സിനിമയാണ് ഗില. മാറുന്ന സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ച എന്ന പോലെ നേര്‍ക്കുനേര്‍ നോക്കാത്ത ഒരു സമൂഹത്തിന്റെ പ്രതിനിധികളെ ചൂണ്ടിക്കാണിക്കുന്ന സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളും പ്രശ്‌നങ്ങളുമാണ് സിനിമയുടെ പ്രമേയം. പുതുമുഖം സുഭാഷ് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ശ്രിയാ, അനഘ എന്നിവരാണ് നായികമാര്‍.

  റൂട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനു കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയാണ് 'ഗില'. ഇന്ദ്രന്‍സ്, കൈലാഷ്, റിനാസ്, ഡോ. ഷിനോയ്, നിയാ, ഷിയാ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  കോമഡി വേഷങ്ങളാണ് ഇന്ദ്രൻസിന് ശ്രദ്ധ നേടിക്കൊടുത്തതെങ്കിലും ഗൗരവമേറിയ കഥാപാത്രങ്ങളും തന്‍റെ കയ്യിൽ ഭദ്രമെന്ന് അദ്ദേഹം തെളിയിച്ച് തന്നു. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാരം ഇന്ദ്രൻസിനെ തേടിയെത്തി. ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു. 2019 ലെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരമാണ് വെയിൽമരങ്ങളിലൂടെ ഇന്ദ്രൻസ് കരസ്ഥമാക്കിയത്.
  Published by:user_57
  First published:
  )}