ദിലീഷ് പോത്തൻ (Dileesh Pothan), മാത്യു തോമസ് (Mathew Thomas), അജു വർഗീസ് (Aju Varghese), സൈജു കുറുപ്പ് (Saiju Kurup), ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' (Prakashan Parakkatte) എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്ന് സൂരജ് സന്തോഷ് ആലപിച്ച 'ജീവാകാശം കാണുന്നേ മേലേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ, നിഷാ സാരംഗ് തുടങ്ങിയവർക്കൊപ്പം നടന് ശ്രീജിത്ത് രവിയുടെ മകന് മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്.
ഫന്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ധ്യാന്‍ ശ്രീനിവാസന് എഴുതുന്നു.
മനു മഞ്ജിത്, ബി.കെ. ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജീവ് ചന്തിരൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കെ. ഡബ്ൾയൂ ടാക്കീസ്, കല- ഷാജി മുകുന്ദ്, ചമയം- വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം - സുജിത് സി.എസ്., സ്റ്റിൽസ്- ഷിജിൻ പി. രാജ്, പരസ്യകല- മനു ഡാവിഞ്ചി, സൗണ്ട്-ഷെഫിൻ മായൻ, പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ഡി. ജോസ്, അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്, അസിസ്റ്റന്റ് ഡയറക്ടര്‍- ഷറഫുദ്ദീന്, വിഷ്ണു വിസിഗ, ജോയല്‍ ജോസഫ്, അഖില്‍, അശ്വിന്, സൗണ്ട്- സിങ്ക് സിനിമ, ഫിനാന്‍സ് കണ്ട്രോളര്- സുനില്‍ ടി.എസ്., ഷിബു ഡണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രസാദ് നമ്പിയന്‍ക്കാവ്, സഫി ആയൂർ, പി.ആർ.ഒ. -എ.എസ്. ദിനേശ്.
ജൂൺ 17-ന് ഫന്റാസ്റ്റിക് ഫിലിംസ് റിലീസ് 'പ്രകാശൻ പറക്കട്ടെ' തിയെറ്ററിലെത്തിക്കുന്നു.
Summary: A new lyric video from the movie Prakashan Parakkatte starring Dileesh Pothan, Mathew Thomas, Aju Varghese, Saiju Kurup and Dhyan Sreenivasan in leading roles has been out. The film is gearing up for a release on June 17. New comer Malavika Manoj is the lady lead in this family movie
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.