• HOME
  • »
  • NEWS
  • »
  • film
  • »
  • Banaras | പാൻ ഇന്ത്യൻ ചിത്രമായ 'ബനാറസിൽ' നിന്നുള്ള ലിറിക്കൽ ഗാനം പുറത്തിറങ്ങി

Banaras | പാൻ ഇന്ത്യൻ ചിത്രമായ 'ബനാറസിൽ' നിന്നുള്ള ലിറിക്കൽ ഗാനം പുറത്തിറങ്ങി

  • Last Updated :
  • Share this:
    സെയ്ദ് ഖാൻ - സോണൽ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ സിനിമയായ 'ബനാറസിന്റെ' (Banaras) ലിറിക്കൽ വീഡിയോ ഗാനം റിലീസായി. അഖിൽ എം. ബോസ് എഴുതിയ വരികൾക്ക് അജനീഷ് സംഗീതം പകരുന്നു. ഭദ്ര, റജിൽ എന്നിവർ ആലപിച്ച 'പെണ്ണായി പിറവിയേകാതെ, ഇരുമിഴികൾ നിറയാതെ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്.

    സായിദ് ഖാന്റെ ആദ്യ ചിത്രമാണ് 'ബനാറസ്'. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ബനാറസ് രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കുമെന്നാണ് അറിയുന്നത്.

    അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷൻ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന് അജനീഷ് ലോക്നാഥ് സംഗീതം പകരുന്നു.

    എഡിറ്റർ- കെ.എം. പ്രകാശ്, പി.ആർ.ഒ. - എ.എസ്. ദിനേശ്, ശബരി.



    Also read: Karthikeya 2 teaser | അനുപം ഖേർ, നിഖിൽ, അനുപമ പരമേശ്വരൻ; 'കാർത്തികേയ 2' ടീസർ

    നിഖിൽ, ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമായ കാർത്തികേയ 2 ന്റെ ടീസർ (teaser of Karthikeya 2) ഇന്ന് അണിയറ പ്രവർത്തകർ പുറത്തിറക്കി. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്. 'കാർത്തികേയ 2' ഏറെ പ്രതീക്ഷകളുമായി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്.

    മലയാളി താരം അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രമായി ബോളിവുഡ് താരം അനുപം ഖേർ വേഷമിടും.

    കാർത്തികേയ 2022 ജൂലൈ 22ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

    നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് അഭിനേതാക്കൾ.
    Published by:user_57
    First published: