നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Velleppam movie | റോമയുടെ മടങ്ങിവരവ് ചിത്രം; 'വെള്ളേപ്പം' സിനിമയിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

  Velleppam movie | റോമയുടെ മടങ്ങിവരവ് ചിത്രം; 'വെള്ളേപ്പം' സിനിമയിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

  തൃശൂരിന്റെ പ്രാതൽ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് 'വെള്ളേപ്പം'

  'വെള്ളേപ്പം' സിനിമയിൽ റോമ

  'വെള്ളേപ്പം' സിനിമയിൽ റോമ

  • Share this:
   അക്ഷയ് രാധാകൃഷ്ണന്‍ (Akshay Radhakrishnan), നൂറിന്‍ ഷെറീഫ് (Noorin Shereef) എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന 'വെള്ളേപ്പം' (Velleppam movie) എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം, പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സൈന മ്യൂസിക്കാണ് ഗാനം അവതരിപ്പിക്കുന്നത്.

   മനു മഞ്ജിത്ത് എഴുതി, ലീല എൽ. ഗിരീഷ് കുട്ടൻ സംഗീതം പകരുന്ന, ജോസ് കുര്യൻ, സുനി നെട്ടുർ എന്നിവർ ആലപിച്ച 'മുകിൽ ചട്ടിയിൽ...' എന്ന ഗാനമാണ് റിലീസായത്.

   'വെള്ളേപ്പം ഉള്ളുപൊള്ള വെന്ത ഒരു തമാശക്കഥ' എന്ന ടാഗ്‌ലൈനോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം റോമ മലയാളത്തില്‍ അഭിനയിക്കുന്നു.

   തൃശൂരിന്റെ പ്രാതൽ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് 'വെള്ളേപ്പം'.

   ഷൈന്‍ ടോം ചാക്കോ, കൈലാഷ്, സാജിദ് യഹിയ, വൈശാഖ് രാജന്‍, ഫായിഎം, ശ്രീജിത്ത് രവി, അലീന, ക്ഷമ എന്നിവര്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നു. രഞ്ജിത്ത് ടച്ച്‌റിവര്‍ എഡിറ്റിങ്ങും ശിഹാബ് ഓങ്ങല്ലൂര്‍ ക്യാമറയും കൈകാര്യം ചെയ്യുന്നു. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ പ്രമോദ് പപ്പന്‍. ജിന്‍സ് തോമസ് ദ്വാരക് ഉദയ്ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. വാർത്താ പ്രചരണം-എ.എസ്. ദിനേശ്.   Amitabh Bachchan | അമിതാഭ് ബച്ചന്റെ ചിത്രങ്ങളും ഡയലോഗുകളും നിറഞ്ഞ വാഹനം; ആരാധകനെ കാണാൻ ബിഗ് ബി എത്തിയപ്പോൾ

   ലോകത്ത് തന്നെ നിരവധി ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചൻ. നിലവിൽ ജനപ്രിയ ക്വിസ് ഷോയായ കോൻ ബനേഗ ക്രോർപതിക്ക് ആതിഥേയത്വം വഹിക്കുന്ന 79 കാരനായ താരം ആരാധകരോട് നിരന്തരം സംവദിക്കാൻ ശ്രമിക്കാറുണ്ട്. സമൂഹമാധ്യമത്തില്‍ തന്റെ വിശേഷങ്ങള്‍ അമിതാഭ് ബച്ചൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ആരാധകനുമായുള്ള കൂടിക്കാഴ്ച എങ്ങനെയായിരുന്നുവെന്ന് ബച്ചൻ തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനോട് പറയുന്നുണ്ട്. വളരെ അത്ഭുതവും രസകരവുമായ ഒരു കൂടികാഴ്ച്ചയായിരുന്നു അതെന്ന് ബച്ചൻ സമ്മതിക്കുന്നു.

   അമിതാഭ് ബച്ചന്റെ വലിയ ആരാധകനായ വ്യക്തി തന്റെ വാഹനത്തില്‍ താരത്തിന്റെ സിനിമകളിലെ സംഭാഷണങ്ങള്‍ ആണ് പെയിന്റ് ചെയ്തിരിക്കുന്നത്. ആരാധകന്റെ ഷര്‍ട്ടില്‍ എന്റെ ചിത്രങ്ങളുടെ പേരും. വാഹനത്തിന്റെ വാതില്‍ തുറന്നാല്‍ ചിത്രങ്ങളിലെ തന്റെ സംഭാഷണങ്ങള്‍ കേള്‍ക്കാവുന്ന സംവിധാനവുമുണ്ട് എന്ന് അമിതാഭ് ബച്ചൻ ചിത്രത്തിനൊപ്പം നൽകിയ കുറിപ്പിൽ പറയുന്നു. ആരാധകൻ പെയിന്റ് ചെയ്ത ഭംഗിയാക്കിയിരിക്കുന്നത് മഹീന്ദ്ര ഥാർ ആണ്. ഓട്ടോഗ്രാഫ് കിട്ടുന്നതുവരെ വാഹനം ഓടിക്കാൻ പോലും ആരാധകൻ തയ്യാറായില്ലെന്നും ഒടുവില്‍ ഓട്ടോഗ്രാഫ് താൻ ഒപ്പിട്ടു നല്‍കിയെന്നും അതിനുശേഷമാണ് അദ്ദേഹം വാഹനം സ്റ്റാർട്ട് ചെയ്തതെന്നും ബച്ചൻ പറയുന്നു.

   Summary: Lyrical video from Velleppam movie got released
   Published by:user_57
   First published:
   )}