• HOME
  • »
  • NEWS
  • »
  • film
  • »
  • Kaduva movie | കൊമ്പുകോർക്കുന്ന നായകനും വില്ലനും; 'കടുവ'യിലെ ആദ്യത്തെ ലിറിക്കൽ വീഡിയോ ഗാനം

Kaduva movie | കൊമ്പുകോർക്കുന്ന നായകനും വില്ലനും; 'കടുവ'യിലെ ആദ്യത്തെ ലിറിക്കൽ വീഡിയോ ഗാനം

Lyrical video song from Kaduva movie | പാൽവർണ്ണ കുതിരമേൽ... നിന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്

കടുവ

കടുവ

  • Share this:
    കുറുവച്ചന്റെ വീര്യവും ശൗര്യവും വിളിച്ചോതിയ ടീസറിന് ശേഷം പാലാക്കാരനുമായി കൊമ്പുകോർക്കുന്ന പോലീസുകാരന്റെയും കൂടി അവതരണമടങ്ങിയ 'കടുവ' (Kaduva) സിനിമയിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു. പൃഥ്വിരാജ് (Prithviraj) അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചൻ ജീവിതത്തിൽ കുരുവിനാക്കുന്നേൽ കുറുവച്ചൻ ആണ്. പാൽവർണ്ണ കുതിരമേൽ... നിന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഗായകർ: ലിബിൻ സ്കറിയ, മിഥുൻ സുരേഷ്, ശ്വേത അശോക്, വരികൾ: സന്തോഷ് വർമ്മ, സംഗീത സംവിധാനം: ജേക്സ് ബിജോയ്, പ്രവീൺ കുരുവിള നൈനാൻ.



    കേരളത്തിലെ ഒരു ഹൈറേഞ്ച് ഏരിയയിൽ സ്ഥിരതാമസമാക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന വ്യവസായിയുടെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കുറുവച്ചൻ അഥവാ കുര്യൻ താമസിക്കുന്ന മേഖലയിൽ ചുമതലയേൽക്കുന്ന ഒരു ഉന്നത പോലീസുകാരനുമായി കൊമ്പുകോർക്കുമ്പോൾ തുടങ്ങുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ പോരാട്ടങ്ങളാണ് ഇതിവൃത്തം. വിവേക് ഒബ്‌റോയ് ആണ് പോലീസുകാരന്റെ വേഷത്തിലെത്തുക.

    പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിച്ച കടുവയിലെ രണ്ട് കേന്ദ്ര കഥാപാത്രങ്ങൾ തമ്മിലുള്ള ശത്രുതയാണ് ഒരു മിനിറ്റ് ടീസറിൽ കാണിക്കുന്നത്. കനൽ കണ്ണനും മാഫിയ ശശിയും ചേർന്ന് സംവിധാനം ചെയ്ത സംഘട്ടനരംഗങ്ങൾ ഇതിൽ നിറഞ്ഞുനിൽക്കുന്നു. 1990 സ്റ്റൈലിലെ സംഘട്ടന രംഗങ്ങളാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

    അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ പ്രൊജക്ടിന് ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ജിനു വി. എബ്രഹാം തിരക്കഥയെഴുതിയ കടുവയുടെ സംഗീതസംവിധാനവും കലാസംവിധാനവും യഥാക്രമം ജേക്സ് ബിജോയും മോഹൻദാസും നിർവഹിച്ചിരിക്കുന്നു.

    ജെയിംസ് ഏലിയാസ് മഞ്ഞിലേടത്ത്, സംയുക്ത മേനോൻ, സീമ, ജനാർദനൻ, പ്രിയങ്ക നായർ, സുദേവ് ​​നായർ, അജു വർഗീസ്, ദിലീഷ് പോത്തൻ എന്നിവരും കടുവയിൽ പ്രധാന കഥാപാത്രങ്ങളായി കാണാം.

    കല: മോഹൻദാസ്, VFX : കോക്കനട്ട് ബഞ്ച്, സംഗീതം: ജേക്സ് ബിജോയ്, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - നവീൻ പി. തോമസ്, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനീഷ് ഭാർഗവൻ, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ., വേഷം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, സംഘട്ടനം: കനൽ കണ്ണൻ, മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: മനോജ് എൻ., സ്റ്റിൽസ്: സിനത്ത് സേവിയർ, പബ്ലിസിറ്റി ഡിസൈനുകൾ: ആനന്ദ് രാജേന്ദ്രൻ, പ്രമോഷൻ കൺസൾട്ടന്റ്: വിപിൻ കുമാർ, മാർക്കറ്റിംഗ്: പൊഫാക്ഷിയോ.

    Summary: Lyrical video song from the movie Kaduva, starring Prithviraj in the lead, got released
    Published by:user_57
    First published: