ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'ദുനിയാവിന്റെ ഒരറ്റത്ത്' എന്ന സിനിമയിൽ ഓർഡിനറി, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവും ഗാനരചയിതാവുമായ രാജീവ് ഗോവിന്ദൻ എഴുതി നടന് ജയരാജ് വാര്യരുടെ മകള്‍ ഇന്ദുലേഖ വാര്യര്‍ ഈണമിട്ട് പാടിയ 'പാട്ടു പെട്ടിക്കാരാ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡീയോ ഗാനം റിലീസായി.
ശ്രീനാഥ് ഭാസി, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, 'ഒരു മെക്സിക്കന്‍ അപാരത' ഫെയിം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദുനിയാവിന്റെ ഒരറ്റത്ത്'.
സ്റ്റോറീസ് ആന്റ് തോട്ട്സ് പ്രൊഡക്ഷന്‍സ്, കാസ്റ്റലിസ്റ്റ് എന്റര്‍ടെെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ ലിന്റോ തോമസ്സ്,പ്രിന്‍സ് ഹുസെെന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനീഷ് നാരായണന് നിര്‍വ്വഹിക്കുന്നു. സഫീര്‍ റുമനെ, പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് പ്രശാന്ത് മുരളി സിനിമയിൽ ഒരു കഥാപാത്രത്തെക്കൂടി അവതരിപ്പിക്കുന്നുണ്ട്.
കപ്പേള എന്ന മലയാള ചിത്രത്തിന് ശേഷം ശ്രീനാഥ് ഭാസിയും സുധി കോപ്പയും ഒന്നിച്ച് വേഷമിടുന്ന ചിത്രമാണ് ദുനിയാവിന്റെ ഒരറ്റത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.