നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'അണ്ണാത്തെയിൽ' രജനീകാന്തിന് വേണ്ടി വരികൾ രചിച്ച വിവേക ആദ്യമായി മലയാള സിനിമയിൽ

    'അണ്ണാത്തെയിൽ' രജനീകാന്തിന് വേണ്ടി വരികൾ രചിച്ച വിവേക ആദ്യമായി മലയാള സിനിമയിൽ

    Lyricist Viveka who wrote Annaatthe song enters Malayalam | രജനീകാന്തിന് വേണ്ടി 'അണ്ണാത്തെ, അണ്ണാത്തെ' എന്ന ചടുല ഡാൻസ് നമ്പറിന് വരികൾ തീർത്ത വിവേക ആദ്യമായി മലയാളത്തിൽ

    വിവേക

    വിവേക

    • Share this:
      'അണ്ണാത്തെ' (Annaattheസിനിമയിൽ രജനീകാന്തിന് (Rajinikanth) വേണ്ടി 'അണ്ണാത്തെ, അണ്ണാത്തെ' എന്ന ചടുല ഡാൻസ് നമ്പറിന് വരികൾ തീർത്ത വിവേക (Viveka) ആദ്യമായി മലയാള സിനിമയ്ക്ക് വേണ്ടി ഗാനരചയിതാവാകുന്നു. എം.എഫ്. ഹുസൈനിന്റെ അസ്സോസിയേറ്റ് ആയിരുന്ന മനോജ് കെ. വർഗീസ് സംവിധാനം ചെയ്യുന്ന 'ഫ്രീസർ നമ്പർ 18' സിനിമയിലെ തമിഴ് ഗാനത്തിന് വരികൾ എഴുതാനായാണ് വിവേക കൊച്ചിയിൽ എത്തിയത്.

      1999ൽ തമിഴ് സിനിമാ രംഗത്ത് ഗാനരചയിതാവായി ഔദ്യോഗിക ജീവിതം ആരംഭിച്ച വിവേക, ഇതുവരെയായി 2500 ഗാനങ്ങൾ പൂർത്തിയാക്കിയ വേളയിലാണ് മലയാളത്തിലേക്കെത്തുന്നത്.

      കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊച്ചിയിൽ തങ്ങിയ വിവേക രചന പൂർത്തീകരിച്ച് മടങ്ങി. ഏറ്റവും അടുത്തായി അല്ലു അർജുൻ ചിത്രം പുഷ്പയുടെ തമിഴ് വേർഷന്റെ ഗാനങ്ങൾ രചിച്ചത് വിവേക ആയിരുന്നു. ഈ ഗാനങ്ങളെല്ലാം തന്നെ തമിഴ്നാട്ടിൽ ഹിറ്റായതിന്റെ സന്തോഷത്തിലാണ് വിവേക. കേരളത്തെക്കുറിച്ചും, ആദ്യ മലയാള ചിത്രത്തെക്കുറിച്ചും വിവേക പറയുന്നു.

      "ഞാൻ പണ്ട് പലതവണ കേരളത്തിൽ വന്നിട്ടുണ്ട്. മലയാളത്തിലെ എന്റെ ആദ്യത്തെ വർക്കിനായാണ് ഈ വരവ്. സാംസ്കാരിക പരമായി തമിഴ്നാടും കേരളവും തമ്മിൽ വലിയ വ്യത്യാസമൊന്നും ഞാൻ കാണുന്നില്ല. മലയാള സിനിമയ്ക്കായി 'പ്രതീക്ഷ' പ്രമേയമായ ചടുല താളത്തിലെ ഗാനമാണ് ഒരുക്കുക. നമ്മുടെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും പ്രതീക്ഷ കൈവിടരുത് എന്ന സന്ദേശമാണ് ഗാനം നൽകുന്നത്," വിവേക പറഞ്ഞു. ശങ്കർ മഹദേവനും സിത്താരയുമാണ് പാടുന്നത്. സംഗീതം: സന്ദേശ് പീറ്റർ. ഇന്ത്യ എലിമെൻസിന്റെ ബാനറിൽ ഷഫ്‌റീൻ സി.പി. ആണ് നിർമ്മാണം.



      മലയാളത്തിൽ ആദ്യമായാണെങ്കിലും മലയാള സിനിമകൾ കൃത്യമായി കാണുന്ന പ്രകൃതക്കാരനാണ് വിവേക. അങ്കമാലി ഡയറീസ്, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ്, ഹോം, ഫഹദ് ഫാസിൽ ചിത്രങ്ങൾ എന്നിവയാണ് താൻ അടുത്തിടെ കണ്ട സിനിമകൾ എന്ന് വിവേക. "എനിക്ക് മലയാളം പറയാൻ പറ്റിയല്ലങ്കിലും, മറ്റുള്ളവർ പറയുന്നത് മനസ്സിലാവും. ദ്രാവിഡ ഭാഷകൾ ആയതുകൊണ്ട് തമിഴിലും മലയാളത്തിലും ഒരുപാട് വാക്കുകളിൽ സമാനതയുണ്ട്. മലയാളം അന്യഭാഷയാണെന്നു തോന്നിയിട്ടില്ല. പിന്നെ സിനിമ കാണുമ്പോൾ സബ്ടൈറ്റിൽ കൂടിയുണ്ടാവും," വിവേക വ്യക്തമാക്കി.

      ഈ ചിത്രം പൂർത്തീകരിച്ചാൽ ഇനിയും 30 ഓളം ചിത്രങ്ങൾ വിവേകയെ കാത്തിരിക്കുന്നുണ്ട്. ഏറ്റവുമധികം തമിഴിലാണ്. ബോർഡർ, 'റോക്കറ്റ്റി: ദി നമ്പി എഫ്ഫക്റ്റ്', വരാനിരിക്കുന്ന സൂര്യയുടെ ചിത്രം, ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന സിനിമ തുടങ്ങിയവർ ഇനി വരാനിരിക്കുന്നു.

      Summary: Lyricist Viveka who wrote Annaatthe song enters Malayalam
      Published by:user_57
      First published:
      )}