• HOME
  • »
  • NEWS
  • »
  • film
  • »
  • John Paul | ജോൺ പോളിന് ആദരവുമായി 'മാക്ട'; കൊച്ചിയിൽ അനുശോചന യോഗം

John Paul | ജോൺ പോളിന് ആദരവുമായി 'മാക്ട'; കൊച്ചിയിൽ അനുശോചന യോഗം

MACTA meeting to commemorate John Paul held in Kochi | ചലച്ചിത്ര-രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു

ജോൺ പോൾ അനുസ്മരണയോഗത്തിൽ നിന്നും

ജോൺ പോൾ അനുസ്മരണയോഗത്തിൽ നിന്നും

  • Share this:
    MACTAയുടെ (Malayalam Cine Technicians Association) ആഭിമുഖ്യത്തിൽ ചലച്ചിത്രലോകത്തെ ബഹുമുഖ പ്രതിഭയും MACTAയുടെ സ്ഥാപക സെക്രട്ടറിയുമായ ജോൺ (John Paul) പോളിന്റെ നിര്യാണത്തിൽ എറണാകുളം ചാവറ കൾച്ചറൽ സെൻ്റർ ഹാളിൽ ജോൺ പോൾ അനുശോചന യോഗം ചേർന്നു. ചലച്ചിത്ര-രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത അനുശോചന യോഗത്തിൽ കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, സംവിധായകരായ സിബി മലയിൽ, മോഹൻ, ഷാജൂൺ കാര്യാൽ, മാക്ട ജനറൽ സെക്രട്ടറി സുന്ദർ ദാസ്, ഷിബു ചക്രവർത്തി, ഫാദർ തോമസ് പുതുശ്ശേരി തുടങ്ങിയവർ ജോൺ പോളുമായിട്ടുള്ള ഓർമ്മകൾ പങ്കുവെച്ചു.

    1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺ പോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺ പോൾ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു.

    ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു. കേരള ടൈംസ് എന്ന പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായിരുന്നു ജോൺ പോൾ. ഇക്കാലത്ത് എറണാംകുളം ഫിലിം സൊസൈറ്റിയിൽ ഒരു അംഗമായിരുന്നു അദ്ദേഹം. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടലാണ് അദ്ദേഹം അവസാനമായി തിരക്കഥയെഴുതിയ സിനിമ.

    മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ 'ഒരു ചെറുപുഞ്ചിരി' എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. 'ഗ്യാങ്സ്റ്റർ', 'കെയർ ഓഫ് സൈറാ ബാനു' എന്നീ സിനിമകളിൽ അഭിനയിച്ചു. സംവിധായകൻ ഭരതനു വേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്.

    Summary: A meeting to commemorate ace screenwriter John Paul was called by Malayalam Cine Technicians Association (MACTA) in Kochi. Paul was the founder secretary of the association. The meeting was attended by director/ actor Madhupal, directors Sibi Malayil, Mohan, Shajun Karyal, MACTA General Secretary Sundar Das, Shibu Chakravarthy and Father Thomas Puthussery. John Paul passed away in a Kochi hospital while undergoing treatment for prolonged illness
    Published by:user_57
    First published: