• HOME
  • »
  • NEWS
  • »
  • film
  • »
  • അന്താരാഷ്‌ട്ര വനിതാ ചലച്ചിത്രമേളയുമായി മാക്ട

അന്താരാഷ്‌ട്ര വനിതാ ചലച്ചിത്രമേളയുമായി മാക്ട

MACTA to organise International Film Festival for Women | മേള നവംബര്‍ ഒന്നു മുതല്‍ മൂന്നു വരെ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചി: മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട) നേതൃത്വത്തില്‍ വിമെന്‍സ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. നവംബര്‍ ഒന്നു മുതല്‍ മൂന്നു വരെ എറണാക്കുളം സെന്റ് തെരേസാസ് കോളേജിലാണ് ചലച്ചിത്രമേള സംഘടിപ്പിച്ചിട്ടുള്ളത്.

    നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ശ്രീലങ്കന്‍ നടിയും സംവിധായികയുമായ മാലിനി ഫൊന്‍സേക ഉദ്‌ഘാടനം ചെയ്യും. നവംബര്‍ മൂന്നിന് വെെകീട്ട് ആറിന് നടക്കുന്ന സമാപന ചടങ്ങില്‍ "മാക്ട ലെജന്‍ഡ് ഓാണര്‍" പുരസ്ക്കാരം നടനും സംവിധായകനും നിര്‍മ്മാതാവുമായ മധുവിന് സമ്മാനിക്കും.

    നടിയും സംവിധായികയുമായ സീമ ബിശ്വാസാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വനിതാ സംവിധായകരുടെ 11 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി നവംബര്‍ ഒന്ന് രണ്ട് തിയ്യതികളില്‍ വി എഫ് എക്സ് വര്‍ക്ക് ഷോപ്പും അന്തരിച്ച ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ മെമ്മോറിയല്‍ ഫോട്ടോ ഗ്രാഫി ശില്പശാലയും ഉണ്ടാകും.

    ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ http://mwiff.co.in എന്ന വെബ്സെെറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

    First published: