• HOME
  • »
  • NEWS
  • »
  • film
  • »
  • 'മദനോത്സവം' കാഞ്ഞങ്ങാട് തുടങ്ങി; പ്രധാന വേഷങ്ങളിൽ സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി

'മദനോത്സവം' കാഞ്ഞങ്ങാട് തുടങ്ങി; പ്രധാന വേഷങ്ങളിൽ സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി

ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥയും സംഭാഷവുണമെഴുതുന്നു

മദനോത്സവം

മദനോത്സവം

  • Share this:
സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ബാബു ആന്റണി (Babu Antony), രാജേഷ് മാധവൻ, സുധി കോപ്പ, പി.പി. കുഞ്ഞികൃഷ്ണൻ, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'മദനോത്സവം' എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട് ആരംഭിച്ചു. ബളാൽ ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിർമ്മാതാവ് വിനായക് അജിത് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യ ക്ലാപ്പടിച്ചു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു. ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥയും സംഭാഷവുണമെഴുതുന്നു. സംവിധായകൻ രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രമാണ് 'മദനോത്സവം'.

വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജെയ് കെ., പ്രൊഡക്ഷൻ  കൺട്രോളർ- രഞ്ജിത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, എഡിറ്റർ- വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, കല- കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ., മേക്കപ്പ്- ആർ.ജി. വയനാടൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടർ- അജിത് ചന്ദ്ര, രാകേഷ് ഉഷാർ, സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ- അറപ്പിരി വരയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ലിബിൻ വർഗ്ഗീസ്. കാസർകോട്, കൂർഗ്,
മടികേരി എന്നിവിടങ്ങളിലാണ് ചിത്രീകരണം.

'കാണാ ദൂരത്താണോ കാണും ദൂരത്താണോ ആരും കാണാതോടും മോഹക്ലോക്കിൻ സൂചി' എന്നാരംഭിക്കുന്ന ടീസർ ഗാനത്തിലൂടെയാണ് 'മദനോത്സവം' വരവ് പ്രഖ്യാപിച്ചത്. പി.ആർ.ഒ. - എ.എസ്. ദിനേശ്, ശബരി.

Also read: സാമന്തയും ഉണ്ണി മുകുന്ദനും വേഷമിടുന്ന 'യശോദ' നവംബറിൽ കാണാം; റിലീസ് തിയതി പ്രഖ്യാപിച്ചു

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത (Samantha Ruth Prabhu) നായികയാവുന്ന യശോദ (Yashoda) എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര്‍ 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.

ചിത്രം ഒരു ന്യൂജെന്‍ ആക്ഷന്‍ ത്രില്ലറാണെന്നും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളോട് കൂടിയ നിഗൂഢതയും വികാരങ്ങളും സമതുലിതമാക്കിയിരിക്കുന്നതാണെന്നും ചിത്രത്തിനെ കുറിച്ച് നിര്‍മ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് പറഞ്ഞു.

"യശോദ ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറാണ്. ടൈറ്റില്‍ റോളില്‍ അഭിനയിച്ച സാമന്ത ആക്ഷന്‍ രംഗങ്ങളില്‍ തന്റെ വിയര്‍പ്പും ചോരയും ചാലിച്ചു. തെലുങ്കിലും തമിഴിലും അവള്‍ സ്വയം ഡബ്ബ് ചെയ്തു. മണിശര്‍മ്മയുടെ പശ്ചാത്തല സംഗീതത്തിന്റെ തികച്ചും പുതിയ മാനത്തിന് നിങ്ങള്‍ സാക്ഷ്യം വഹിക്കും. സാങ്കേതിക, നിര്‍മ്മാണ മൂല്യങ്ങളില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ചിത്രത്തിന്റെ ആഡംബര ബജറ്റില്‍ ഞങ്ങള്‍ 100 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി. നവയുഗ സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും യശോദയെ കാണാന്‍ ത്രില്ലായിരിക്കും. 2022 നവംബര്‍ 11 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ഇത് കാണുക," എന്നും അദ്ദേഹം പറഞ്ഞു.
Published by:user_57
First published: