സുരാജ് വെഞ്ഞാറമൂട് (Surah Venjaramoodu), ബാബു ആന്റണി (Babu Antony), രാജേഷ് മാധവൻ, സുധി കോപ്പ, പി.പി. കുഞ്ഞികൃഷ്ണൻ, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മദനോത്സവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട് പൂർത്തിയായി.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു. ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയും സംഭാഷണവുമെഴുതുന്നു. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രമാണ് ‘മദനോത്സവം’.
വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജെയ് കെ., പ്രൊഡക്ഷൻ കൺട്രോളർ- രഞ്ജിത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, എഡിറ്റർ- വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, കല- കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ., മേക്കപ്പ്- ആർ.ജി. വയനാടൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടർ- അജിത് ചന്ദ്ര, രാകേഷ് ഉഷാർ, സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ- അറപ്പിരി വരയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ലിബിൻ വർഗ്ഗീസ്. കാസർകോട്,കൂർഗ്,
മടികേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Madanolsavam movie starring Suraj Venjaramoodu and Babu Antony had a wrap
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.