വജ്രം സിനിമയിലെ 'മാടത്തക്കിളി' ഗാനത്തിന് സംവിധായകന്റെ നേതൃത്വത്തിൽ കവർ സോംഗ്

Madathakkili song in Vajram movie to get a virtual reproduction | 'ലൂമിയോൻ' എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിർച്ച്വലായാണ് നിർമ്മാണം

News18 Malayalam | news18-malayalam
Updated: September 25, 2020, 3:47 PM IST
വജ്രം സിനിമയിലെ 'മാടത്തക്കിളി' ഗാനത്തിന് സംവിധായകന്റെ നേതൃത്വത്തിൽ കവർ സോംഗ്
ഗാനരംഗം
  • Share this:
വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രശസ്ത കവിതകളിൽ ഒന്നായ മാടത്തക്കിളിയുടെ കവർ സോംഗിന്റെ റിലീസിനൊരുക്കുകയാണ് സംവിധായകൻ പ്രമോദ് പപ്പന്‍. 2016ല്‍ പ്രമോദ് പപ്പന്‍ തന്നെ സംവിധാനം ചെയ്ത 'വജ്രം' എന്ന സിനിമയില്‍ ഈ കവിത ഉപയോഗിച്ചിട്ടുണ്ട്.

ഔസേപ്പച്ചന്‍ ഒരുക്കിയ ഈണത്തില്‍ അവതരിപ്പിച്ച ഈ ഗാനത്തിൽ മമ്മൂട്ടിയും ഒരു കുട്ടിയും നാട്ടിൻപുറത്തെ മനോഹാരിതയും ഒക്കെയാണ് ചിത്രീകരിച്ചിരുന്നത്. എന്നാൽ ഈ കവർ വേർഷനിൽ മലയാളത്തിൽ ആദ്യമായി തന്നെ ഡിജിറ്റലൈസ് ചെയ്ത ബാക് ഡ്രോപ്പോടു കൂടിയാവും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഔട്ട്ഡോർ ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ ഗാനത്തിന്റെ മുഴുവൻ ബാക്ക് ഗ്രൗണ്ട് 'ലൂമിയോൻ' എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിർച്ച്വലായാണ് ക്രിയേറ്റ് ചെയ്യുന്നത്. 'അവതാർ' പോലെ ഇനി വരുന്ന സിനിമകളുടെ ഷൂട്ടിങ്ങിലും ഈ രീതി പിന്തുടരാന്‍ സാധ്യത ഏറേയാണ്.അതുപോലെതന്നെ കംപ്ലീറ്റ് ലൊക്കേഷൻ ആർട്ടിസ്റ്റിനെ ഗ്രീൻ സ്ക്രീനിന്റെ മുൻപിലോ എൽഇഡി സ്ക്രീനിന്റെ മുൻപിലോ നിർത്തി ക്രിയേറ്റ് ചെയ്ത ബാക്ക് ഡ്രോപ്പ് സഹായത്തോടെ ചിത്രീകരിക്കുവാൻ കഴിയുമെന്നാണ് സംവിധായകൻ പ്രമോദ് പപ്പന്‍ പറഞ്ഞു.

പുതുമുഖ സംവിധായകൻ ഗോകുൽ ഭാസ്കർ, പൃഥ്വിരാജ് ചിത്രവും വെർച്ച്വൽ പ്രൊഡക്ഷൻ ടെക്നോളജി ഉപയോഗിച്ച് ആണ് ചിത്രീകരിക്കുന്നത്. കേരളത്തിന്റെ പുരാണങ്ങളെ ആസ്പദമാക്കിയുള്ള ചിത്രം തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യാവിഷ്കരണം തന്നെയായിരിക്കും.

"നാല് മിനിറ്റുള്ള ഗാനത്തിൽ എല്ലാത്തരം പക്ഷികളെയും ഉൾക്കൊള്ളിച്ച് വളരെ ഫാന്റസി ആയിട്ടുള്ള ഒരു ബാക്ക് ഡ്രോപ്പ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ താൻ സന്തുഷ്ടനാണ്. ഈ ശ്രമം വിജയകരമായാൽ എന്റെ അടുത്ത സിനിമയിൽ ഇതേ ടെക്നോളജി ഉപയോഗിക്കുന്നതാണ്," സംവിധായകന്‍ പ്രമോദ് പപ്പന്‍ പറഞ്ഞു.

ഈ സോഫ്റ്റ്‌വെയർ സ്വയം പഠിച്ച ഡയറക്ടർ പ്രമോദ് പപ്പന്‍ തന്റെ വീട്ടിൽ ഇരുന്ന് തന്നെയാണ് ഈ കവർ സോംഗിന് വേണ്ടിയുള്ള വിഷ്വൽസ് ഒരുക്കുന്നത്. ദുബായിയിലെ ധ്രുവ് സ്റ്റുഡിയോ പ്രമോദ് പപ്പന്റെ കൂടെ സഹകരിക്കുന്നുണ്ട്. സത്യം ഓഡിയോസ് 'മാടത്തക്കിളി' വിപണിലെത്തിക്കുന്നു. പി.ആർ.ഒ. എ.എസ്. ദിനേശ്.
Published by: meera
First published: September 25, 2020, 3:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading