നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Madhoo | മധുബാല ഒരിക്കൽ കൂടി മലയാള സിനിമയിൽ; പുതിയ ചിത്രത്തിൽ ഒപ്പം അന്ന ബെന്നും അർജുൻ അശോകനും

  Madhoo | മധുബാല ഒരിക്കൽ കൂടി മലയാള സിനിമയിൽ; പുതിയ ചിത്രത്തിൽ ഒപ്പം അന്ന ബെന്നും അർജുൻ അശോകനും

  Madhoo is once again back in Malayalam cinema | 'എന്നിട്ട് അവസാനം' എന്ന ചിത്രത്തിൽ മധുബാല

  മധുബാല

  മധുബാല

  • Share this:
   റോജയിലെ നായികയായ മധു എന്ന മധുബാലയെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ പരിചയവും ഇഷ്‌ടവും യോദ്ധയിലെ തൈപ്പറമ്പിൽ അശോകന്റെ കാമുകി അശ്വതിയായാണ്. ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം നസ്രിയ വേഷമിട്ട 'സംസാരം ആരോഗ്യത്തിന് ഹാനികരം' എന്ന ചിത്രത്തിലൂടെ മധുബാല മലയാളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. 2014ലെ ആ വരവിനു ശേഷം മധുബാല ഒരിക്കൽക്കൂടി ഇതാ മലയാള സിനിമയിൽ.

   'വികൃതി' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അന്ന ബെന്‍, അര്‍ജ്ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി. ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്നിട്ട് അവസാനം' എന്ന ചിത്രത്തിലാണ് മധുബാല വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്.

   'എന്നിട്ട് അവസാനം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ യുവ താരങ്ങളായ ഫഹദ് ഫാസില്‍, ടൊവിനോ തോമസ്സ് എന്നിവരുടെ ഫേസ്ബുക് പേജിലൂടെ പുറത്തിറങ്ങി.

   എ.ജെ.ജെ. സിനിമാസിന്റെ ബാനറില്‍ അനന്ത് ജയരാജ് ജൂനിയര്‍, ജോബിന്‍ ജോയി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു പ്രഭാകര്‍ നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: സുകുമാര്‍ തെക്കെപ്പാട്ട്.   യോദ്ധയിലൂടെയാണ് മധുബാലയെ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്‌ടമെങ്കിലും, ഹേമ മാലിനിയുടെ കുടുംബത്തിൽ നിന്നുള്ള ഈ തമിഴ് പെൺകൊടി അതിനും മുൻപ് ഒരുപിടി മലയാള ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 1991ൽ മുകേഷ് നായകനായ ഒറ്റയാൾ പട്ടാളത്തിലൂടെയായിരുന്നു തുടക്കം. ശേഷം നീലഗിരി, എന്നോടിഷ്‌ടം കൂടാമോ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ബോളിവുഡിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും മധുബാല സജീവമായിരുന്നു.

   അടുത്തതായി 'തലൈവി' എന്ന ചിത്രത്തിൽ ജാനകി രാമചന്ദ്രന്റെ വേഷം മധുബാല കൈകാര്യം ചെയ്യുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകയിലായാണ് ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.
   Published by:user_57
   First published:
   )}