നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 45 ദിവസം; 100 കോടിയും കടന്ന് മമ്മൂട്ടിയുടെ മധുരരാജ

  45 ദിവസം; 100 കോടിയും കടന്ന് മമ്മൂട്ടിയുടെ മധുരരാജ

  45 ദിവസം; 100 കോടിയും കടന്ന് മമ്മൂട്ടിയുടെ മധുരരാജ | റിലീസ് കഴിഞ്ഞു 45 ദിവസം തികഞ്ഞപ്പോഴാണ് ഈ നേട്ടം മധുരരാജക്ക് സ്വന്തമാവുന്നത്

  മധുരരാജയിൽ നിന്നും

  മധുരരാജയിൽ നിന്നും

  • Share this:
   ആഘോഷം നേരത്തെ തുടങ്ങിയെങ്കിലും ഇപ്പോഴാണ് സമയമായത്. മമ്മൂട്ടി ചിത്രം മധുരരാജ 100 കോടി ക്ലബ്ബിൽ. നിർമ്മാതാവ് നെൽസൺ ഐപ്പ് ഈ വിവരം തന്റെ ഫേസ്ബുക് പേജുവഴി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിലീസ് കഴിഞ്ഞു 45 ദിവസം തികഞ്ഞപ്പോഴാണ് ഈ നേട്ടം മധുരരാജക്ക് സ്വന്തമാവുന്നത്.  104 കോടിയാണ് ആകെ കളക്ഷൻ. നേരത്തെ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുമെന്ന പ്രതീക്ഷയിൽ ആഘോഷം നടന്നിരുന്നു. നെൽസൺ ഐപ്പ് സിനിമാസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം പുറത്തു വന്നത്.   മലയാളത്തിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മധുരരാജ. തിരക്കഥ ഉദയകൃഷ്ണ. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി. സംഗീതം ഗോപി സുന്ദർ. നരേൻ, നെടുമുടി വേണു, ജഗപതി ബാബു, ജയ്, സലിം കുമാർ, അനുശ്രീ, അജു വർഗീസ്, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, സിദ്ധിഖ് എന്നിവർ മറ്റു കഥാപാത്രങ്ങളാണ്. മധുര രാജ ഏപ്രിൽ 12ന് വിഷു റിലീസായി തിയേറ്ററുകളിലെത്തി.

   First published: