നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 100 കോടി പ്രഖ്യാപിക്കും മുൻപേ മധുരരാജയിൽ ആഘോഷം തുടങ്ങി

  100 കോടി പ്രഖ്യാപിക്കും മുൻപേ മധുരരാജയിൽ ആഘോഷം തുടങ്ങി

  Madhuraraja to hit 100 crore mark | മലയാള സിനിമയിലെ കോടിക്കിലുക്കം അവസാനിക്കുന്നില്ല

  മധുര രാജയിൽ മമ്മൂട്ടി

  മധുര രാജയിൽ മമ്മൂട്ടി

  • Share this:
   മലയാള സിനിമയിലെ കോടിക്കിലുക്കം അവസാനിക്കുന്നില്ല. 50 കോടി പിന്നിട്ട മമ്മൂട്ടി ചിത്രം മധുരരാജ 100 കോടി ക്ലബ്ബിലേക്ക് കാലുകുത്തുന്ന നിമിഷം എത്തുന്നതിനു മുൻപേ ആഘോഷം തകൃതിയിലാണ്. നിർമ്മാതാവ് നെൽസൺ ഐപ്പും സംഘവും ചേർന്ന് കേക്ക് മുറിച്ചു ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. ചിത്രം ഉടൻ തന്നെ 100 കോടി തികക്കുന്ന പ്രഖ്യാപനം ഉണ്ടാവും എന്ന് ഉറക്കെ വിളിച്ചു പറയുന്നതും കേൾക്കാം. മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ലൂസിഫർ 100 കോടിയും കടന്ന് 150 കോടി നേടിയിട്ടുണ്ട്.
   മലയാളത്തിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മധുരരാജ. തിരക്കഥ ഉദയകൃഷ്ണ. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി. സംഗീതം ഗോപി സുന്ദർ. നരേൻ, നെടുമുടി വേണു, ജഗപതി ബാബു, ജയ്, സലിം കുമാർ, അനുശ്രീ, അജു വർഗീസ്, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, സിദ്ധിഖ് എന്നിവർ മറ്റു കഥാപാത്രങ്ങളാണ്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി ഇറങ്ങുന്ന മധുര രാജ ഏപ്രിൽ 12ന് വിഷു റിലീസായി തിയേറ്ററുകളിലെത്തി.

   First published:
   )}