നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മാധുരിയുടെ ശബ്ദം മൗഗ്ലിയിൽ

  മാധുരിയുടെ ശബ്ദം മൗഗ്ലിയിൽ

  • Share this:
   താര സുന്ദരി മാധുരി ദീക്ഷിതിന്റെ ശബ്ദം ഇനി മൗഗ്ലിയിൽ കേൾക്കും. ഡിസംബർ 7 നു പുറത്തിറങ്ങുന്ന മൗഗ്ലി: ലെജൻഡ് ഓഫ് ദി ജംഗിൾ എന്ന നെറ്ഫ്ലിക്സ് ചിത്രത്തിൽ മൗഗ്ലിയുടെ ചെന്നായ കുടുംബത്തിലെ അമ്മയായ നിഷയുടെ ശബ്ദമാണ് മാധുരി നൽകുക. "പ്രകോപിപ്പിച്ചാൽ രൗദ്രയാകും, പ്രത്യേകിച്ചും തന്റെ മനുഷ്യ കുഞ്ഞിനെ സംബന്ധിച്ച്. മൗഗ്ലി: ലെജൻഡ് ഓഫ് ദി ജംഗിളിൽ മാതൃത്വത്തിനു ജീവൻ നൽകുന്നത് നിഷയാണ്. നിഷയുടെ ശബ്ദമാകുന്നതിൽ വളരെയധികം സന്തോഷമുണ്ട്," മാധുരി പറയുന്നു.
   തന്റെ ആൺ മക്കൾക്കൊപ്പം ഒട്ടനവധി വി.എഫ്.എക്സ്, അഡ്വെഞ്ചർ ചിത്രങ്ങൾ കാണാറുണ്ട് മാധുരി. ഇത്തരം കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുകയെന്നത് ആഗ്രഹമായിരുന്നെന്നും മാധുരി പറയുന്നു. മറ്റു ബോളിവുഡ് താരങ്ങളും മൗഗ്ലിയിൽ ശബ്ദം നൽകുന്നുണ്ട്. അനിൽ കപൂർ (ബാലു), കരീന കപൂർ (കാ), അഭിഷേക് ബച്ചൻ (ബഗീര), ജാക്കി ഷ്‌റോഫ് (ഷേർ ഖാൻ) എന്നിങ്ങനെയാണ്.

   ആൻഡി സെർകിസ് സംവിധാനം ചെയ്യുന്ന മൗഗ്ലി: ലെജൻഡ് ഓഫ് ദി ജംഗിൾ 1864 ലെ റുഡ്യാർഡ് കിപ്ലിങ്ങിന്റെ ജംഗിൾ ബുക്ക് നെറ്ഫ്ലിക്സിൽ ലോകമൊട്ടാകെ പുനരവതരിപ്പിക്കുകയാണ്. കാട്ടിൽ അകപ്പെട്ട് മൃഗങ്ങളാൽ പോറ്റി വളർത്തപ്പെടുന്ന ആൺ കുട്ടിയാണ് മൗഗ്ലി. തന്റെ മൃഗ സുഹൃത്തുക്കളുമായി കാട്ടിൽ ജീവിച്ചു വളരുകയാണവൻ. മൗഗ്ലിയുടെ കഥ ഒരുപിടി നല്ല ചിത്രങ്ങൾക്ക് കഥയായിട്ടുണ്ട് ഇതുവരെ. 1967 ൽ പുറത്തിറങ്ങിയ ജോൺ ഫേവരുവിന്റെ റീ ഇമാജിനേഷൻ ഇതിലൊന്നാണ്. ജംഗിൾ ബുക്കിലെ കഥാപാത്രങ്ങൾ കുട്ടികളുടെ ഇടയിൽ വൻ സ്വീകാര്യത നേടിയവയാണ്.
   First published: